ഒരു മിസ്ഡ് കോള്‍ മതി; വിവാഹത്തിനു സത്ക്കാരത്തിനും ഭക്ഷണസാധനങ്ങള്‍ ‘വേസ്റ്റാകില്ല”!

pkd-callingമുക്കം: വിവാഹത്തിനും സത്ക്കാരങ്ങള്‍ക്കും ബാക്കിയാകുന്ന ഭക്ഷണ വസ്തുക്കള്‍ സൗജന്യമായി പാവപ്പെട്ടവരിലേക്കെത്തിക്കുന്ന സംരംഭത്തിന് വേദിയൊരുങ്ങുന്നു. നിയന്ത്രണവും കൃത്യതയുമില്ലാത്തതുമൂലം കല്യാണം, സത്ക്കാരം തുടങ്ങിയ പല ആഘോഷ ചടങ്ങുകളിലും ബാക്കിയാകുന്ന ഭക്ഷണം പാവപ്പെട്ട ആളുകളെ കണ്ടെത്തി അവര്‍ക്കെത്തിക്കുന്ന സംവിധാനത്തിനാണ് ഏതാനും യുവാക്കള്‍ മുന്നിട്ടിറങ്ങിയിരി ക്കുന്നത്. ഭക്ഷണ വസ്തുക്കള്‍ അര്‍ഹര്‍ക്ക് എത്തിച്ചുകൊടുക്കാനുള്ള സമയമുണ്ടായിരിക്കണം എന്നതു മാത്രമാണ് ഡിമാന്റ്.

ഇവരുടെ  8281621356 നമ്പര്‍ മൊബൈലിലേക്ക് ഒരു മിസ്ഡ് കാള്‍ മാത്രം ലഭിച്ചാല്‍ മതി. ഉടന്‍ വാഹനവുമായി ഇവര്‍ സൈറ്റിലെത്തി വാങ്ങി പാവപ്പെട്ടവര്‍ക്ക് എത്തിച്ചു കൊടുക്കും. ഇതിനുള്ള പാത്രങ്ങള്‍ വരെ ടീമിന്റെ പക്കല്‍ ഉണ്ടായിരിക്കും. പേരും ഊരും വെളിപ്പെടുത്താന്‍ സന്നദ്ധമല്ലാത്ത സന്നദ്ധ പ്രവര്‍ത്തകര്‍ ദൈവപ്രീതി മാത്രം ലക്ഷ്യം വച്ചാണ് പുതിയ പ്രവര്‍ത്തനത്തിന് സന്നദ്ധരായിരുക്കുന്നത്.

Related posts