ഹൈദരാബാദ്: അച്ഛനും മകനും ചേര്‍ന്ന് അയല്‍ക്കരായ പ്രായപൂര്‍ത്തിയാകാത്ത ഇരട്ടക്കുട്ടികളെ മാനഭംഗപ്പെടുത്തിയെന്ന് പരാതി. അച്ഛനും ഇയാളുടെ പതിനാറുവയസുകാരനായ മകനും ചേര്‍ന്നാണ് ഒമ്പത് വയസുള്ള കുട്ടികളെ പീഡിപ്പിച്ചത്. ഒരു വര്‍ഷമായി ഇവര്‍ കുട്ടികളെ ദുരുപയോഗം ചെയ്യുകയായിരുന്നു. സംഭവത്തില്‍ കുട്ടികളുടെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്.
കുട്ടികള്‍ കുടുംബത്തിലെ ഒരു മുതിര്‍ന്ന അംഗത്തോട് പീഡനത്തെക്കുറിച്ച് പറഞ്ഞപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. തുടര്‍ന്ന ഇവര്‍ എന്‍ജിഒ ഗ്രൂപ്പിന്റെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.