ബാലനടനായിരുന്ന സംവിധായകന്
ഒസ്യത്തിന്റെ സംവിധായകനായ വിനീത് അനില്‍ നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാലുമൊത്ത് “യോദ്ധ’യില്‍ (ഉണ്ണിക്കുട്ടന്) അഭിനയിച്ചതാണ് അക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തം.
മറ്റൊരു ബാലതാരം നായകനാകുന്നു
കേന്ദ്രകഥാപാത്രമായ “അല്ലു’ എന്ന ഇളയ സഹോദരനെ അവതരിപ്പിക്കുന്നത്, മോഹന്‍ലാലിനൊപ്പം “ഒളിമ്പ്യന്‍ അന്തോണി ആദ’ത്തില്‍ സ്കേറ്റിംഗ് വിദഗ്ധനായ ബാലതാരമായി അഭിനയിച്ച അരുണ്‍ ആണ്.
യദു വിജയകൃഷ്ണന്
ഒസ്യത്തില്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന യദു, വിജയകൃഷ്ണന്റെ മകനാണ്. നിരവധി ലഘുചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള യദു പല അവാര്‍ഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. ബ്രസീലിയന്‍ സംവിധായികയായ “ഹെലെന ഇഗ്നസി’ന്റെ “അഗ്ലിമി’ എന്ന ചിത്രത്തിന്റെ കേരളത്തില്‍ ചിത്രീകരിച്ച ഭാഗങ്ങളുടെ ഛായാഗ്രാഹകന്‍ യദുവായിരുന്നു. യദു പൂര്‍ണമായും ഛായാഗ്രഹണം നിര്‍വഹിക്കുന്ന പ്രഥമചിത്രമാണ് ഒസ്യത്ത്.
പിന്നണി ഗാനരംഗത്തെ മൂന്നാം തലമുറ
ഒ. എന്‍. വി. കുറുപ്പ് ഗാനരചന നിര്‍വഹിച്ച ആദ്യചിത്രമായ “കാലം മാറുന്നു’- വില്‍ പാടികൊണ്ട് സിനിമാ രംഗത്തുവന്ന ഗായികയാണ് “ലളിതാതമ്പി. ലളിതാതമ്പിയുടെ മകനായ ജി. ശ്രീറാം പിന്നണി ഗായകനാകുകയും സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തു. ഒസ്യത്തിലൂടെ ശ്രീറാമിന്റെ മകളായ “കാഞ്ചന’ പിന്നണിഗാനരംഗത്ത് കടക്കുന്നു.