അഭിനന്ദന്‍ എന്ന വാക്കിന്റെ അര്‍ത്ഥം മാറിയില്ലേ! നിഘണ്ടുവിലെ വാക്കുകളുടെ അര്‍ത്ഥം മാറ്റാന്‍ പോലുമുള്ള കരുത്ത് ഇപ്പോള്‍ ഇന്ത്യയെന്ന മഹാരാജ്യത്തിനുണ്ട്! വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ തിരിച്ചു വരവിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നിഘണ്ടുവിലെ വാക്കുകളുടെ അര്‍ത്ഥം മാറ്റാനും അവയിലേയ്ക്ക് കൂടുതല്‍ അര്‍ത്ഥവത്തായ വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുകയും ചെയ്യും, നമ്മുടെ രാജ്യത്തിനെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ അഭിമാനമായി മാറിയ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പേരിന് പുതിയ അര്‍ത്ഥമുണ്ടായെന്ന് സൂചിപ്പിച്ചാണ് മോദി ഇക്കാര്യം പറഞ്ഞത്.

അഭിനന്ദനെ തിരികെയെത്തിക്കാന്‍ കഴിഞ്ഞത് ഇന്ത്യയുടെ നയതന്ത്ര വിജയമാണെന്നും മോദി പറഞ്ഞു. ഇക്കാര്യത്തില്‍ ഇന്ത്യയുടെ ഓരോ നടപടിയും ലോകം കൗതുകത്തോടെ വീക്ഷിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യ എന്താണ് ചെയ്യുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ട്. നിഘണ്ടുവിലെ പദങ്ങളുടെ അര്‍ഥം മാറ്റാനുള്ള കരുത്തും ഇപ്പോള്‍ ഇന്ത്യക്കുണ്ട്. അഭിനന്ദന്‍ എന്ന പദം ഉപയോഗിച്ചിരുന്നത് പ്രശംസിക്കുക എന്ന അര്‍ത്ഥത്തിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അഭിനന്ദന്‍ എന്ന വാക്കിന്റെ അര്‍ത്ഥത്തില്‍ തന്നെ മാറ്റമുണ്ടായി’. പ്രധാനമന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.

Related posts