കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നമ്പര്‍ നല്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കാഞ്ഞിരപ്പള്ളിയിലെ സംയുക്തഓട്ടോറിക്ഷ തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്.ഓട്ടോറിക്ഷകള്‍ക്ക് പെര്‍മിറ്റ് നമ്പര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധികൃതര്‍ക്കു പരാതിനല്‍കിയിട്ട് യാതൊരുനടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി ബസ് സ്റ്റാന്‍ഡിനു സമീപമായി അനധികൃതമായി സര്‍വീസ് നടത്തുന്ന ഓട്ടോകള്‍ക്കെതിരേ നടപടിയെടുക്കണമെന്നും.
അനധികൃത സ്റ്റാന്‍ഡ് ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണെന്നും ഇത്തരകാര്‍ക്കെതിരെ നടപടിസ്വീകരിക്കണമെന്നും ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു. അനുവദിച്ചിട്ടുള്ള സ്റ്റാന്‍ഡുകളില്‍ നിന്ന് ഓട്ടംപോകുക, മറ്റുപഞ്ചായത്തുകളില്‍ നിന്ന് കാഞ്ഞിരപ്പള്ളിയില്‍ വന്ന് ഓട്ടം നടത്തുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, സമാന്തരസര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുക, തകര്‍ന്നുകിടക്കുന്ന റോഡുകള്‍ അടിയന്തിരമായി ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോറിക്ഷാ തൊഴിലാളിയൂണിയനുകള്‍.