പത്തനാപുരം:ഓണവിപണി കഴിഞ്ഞതോടെ പത്തനാപുരം മാലിന്യക്കൂനയായി.ഇതോടെ രോഗഭീതിയിലായിരിക്കുകയാണ് വ്യാപാരികളും,മാര്‍ക്കറ്റിലെത്തുന്നവരും. മാലിന്യനീക്കം മുടങ്ങിയ തോടെയാണ് രോഗഭീതയുംവര്ധിച്ചത്.ഡങ്കിപനി ,കരിമ്പനി , ഉള്‍പ്പെടെ മാരക രോഗങ്ങള്‍ പത്തനാപുരത്ത് സ്ഥിരീകരിക്കുമ്പോഴും പത്തനാപുരത്തെമാര്ക്കറ്റിനുള്ളിലെ വ്യാപാരികളും, തൊഴിലാളികളും വൃത്തിഹീനമായസാഹചര്യത്തിലാണ് വ്യാപാരം നടത്തുന്നത്. കെട്ടികിടക്കുന്ന മലിനജലത്തില്‍ നിന്നുള്ള ദുര്‍ഗന്ധം ശ്വസിച്ചാണ ് വ്യാപാരം നടത്തേണ്ടത്. മലിനജലവും മറ്റും നിത്യവും നീക്കം ചെയ്യുന്നതിനായി പൈപ്പ് ലൈനുംമറ്റുംസ്ഥാപിച്ചിരുന്നെങ്കിലും സംവിധാനങ്ങളെല്ലാം നശിച്ച നിലയിലാണ്.
ഓണക്കച്ചവടംകൂടിയായതോടെ വ്യാപാരികള്‍ക്ക് ശരിയായ രീതിയില്‍ കൈകാലുകള്‍ പോലും കഴുകാന്‍ സമയം ഇല്ലാതായി. പുലര്‍ച്ചെ വ്യാപാരത്തിനായി എത്തുന്ന തൊഴിലാളികള്‍ വൈകുന്നേരം വൈകിയാണ് വീടുകളിലേക്ക് മടങ്ങുന്നത്. ഇതിനോടകം പ്രാഥമിക ആവശ്യങ്ങള്‍ നിറവേറാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ്. മാര്‍ക്കറ്റിനുള്ളില്‍ ഉണ്ടായിരുന്ന കംഫര്‍ട്ട് സ്റ്റേഷന് വെള്ളം ഇല്ലാത്തതിന്റെ പേരില്‍ അടഞ്ഞുകിടക്കുകയാണ്. മാലിന്യ സംസ്കരണ പ്ലാന്റുകള്‍ ഉണ്ടെങ്കിലും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ ദിവസങ്ങളോളംകെട്ടികിടക്കുന്ന സ്ഥിതിയിലാണ്.
മാലിന്യംനീക്കം ചെയ്യുന്നതിനുംമറ്റ്ശുചീകരണത്തിനുമായി പഞ്ചായത്തില്‍ നിന്നും തൊഴിലാളികളെ നിയമിച്ചിട്ടു ണ്ടെങ്കിലും വല്ലപ്പോഴുമാണ് എത്താറുളളത്. നേരത്തെ സ്ഥലം എംഎല്‍എ കെ.ബി ഗണേഷ് കുമാറിന്റെ ശ്രമഫലമായി ആധുനിക രീതിയിലുള്ള മത്സ്യ മാര്‍ക്കറ്റിന് അനുമതി ലഭിച്ചെങ്കിലും രാഷ്ട്രീയ പടലപിണക്കംമൂലംപത്തനാപുരത്തിന് നഷ്ടമാവുകയായിരുന്നു. മലിനജലംഒലിച്ചുപോകാനാകാതെ കെട്ടികിടന്ന് അസഹനീയമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മത്സ്യം വാങ്ങാനും ആള്ക്കാര് മടിക്കുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ദുര്‍ഗന്ധം ശ്വസിച്ച് വ്യാപാരം നടത്തുന്ന തൊഴിലാളികളില്‍ അധികം പേരും പലവിധ രോഗങ്ങള്‍ക്ക് അടിമപ്പെട്ട് ചികിത്സയിലാണ്.
കൂടുതല്‍ പേര്‍ക്കും ചികിത്സാ കാര്‍ഡോ ക്ഷേമ നിധിയോ സര്ക്കാരിന്റെമറ്റ് ആനുകൂല്യങ്ങ ളോലഭിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഡങ്കിപ്പനി,കരിമ്പനി ഉള്‍പ്പെടെ മാരക രോഗങ്ങള്‍ പത്തനാപുരത്ത് സ്ഥിരീകരിച്ച് പരിശോധനകളും ബോധവത്കരണ പരിപാടികളും കര്ശനമാക്കിയെന്ന്പറയുമ്പോഴും ആരോഗ്യവകുപ്പോ,പഞ്ചായത്തോ മത്സ്യവ്യാപാരികളുടെപ്രശ്നങ്ങള്ക്ക് പരിഹാരം കാണാന്‍ തയാറാകുന്നില്ല.
മത്സ്യ വ്യാപാരം നടത്താന്‍ സ്റ്റാളിനായി വര്‍ഷാ വര്‍ഷം നടത്തുന്ന ലേലത്തില്‍ വന്‍തുക നല്‍കിയാണ് തൊഴിലാളികള്‍ മത്സ്യ വ്യാപാരത്തിന് അനുമതി വാങ്ങാറുള്ളത്. ലേലവ്യവസ്ഥയില്വ്യാപാരികള്ക്ക് വേണ്ടുന്ന ആനുകൂല്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കുമെന്ന സ്വപ്നത്തിലാണ പത്തനാപുരം മാര്‍ക്കറ്റിലെ മത്സ്യ വ്യാപാരികള്‍ .അധികൃതരുടെ അനാസ്ഥയില്‍ തങ്ങളുടെസൗകര്യങ്ങള് എന്നുംസ്വപ്നമായിതന്നെ നില്ക്കുമോഎന്ന ആശങ്കയിലാണ് വ്യാപാരികള്‍. ഓണവ്യാപാരം കഴിഞ്ഞ് മാര്‍ക്കറ്റിനുള്ളില്‍ മാലിന്യനീക്ക ംനിലച്ച്മാലിന്യക്കൂമ്പാരമായ നിലയിലാണ്.