തകർത്താടി ഡികെ എന്ന കില്ലാടി
ഡികെ ശരിക്കും ഒരു കില്ലാടിയാണ്… അല്ലെങ്കിൽ 287/3 എന്ന സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്കോർ കണ്ട് പേടിക്കേണ്ടതല്ലേ…? അതെ, സണ്‍റൈസേഴ്സ് ഉയർത്തി റണ്‍മല കയറാൻ ഒറ്റയ്ക്ക് മനഃസാന്നിധ്യം കാണിച്ചവനാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഡികെ എന്നു വിളിക്കപ്പെടുന്ന ദിനേശ് കാർത്തിക്. 35 പന്തിൽ ഏഴ് സിക്സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു കാർത്തികിന്റെ ഇന്നിംഗ്സ്. ഡികെയുടെ ആ ഇന്നിംഗ്സിലൂടെ ആർസിബിയുടെ തോൽവിഭാരം 25 റണ്‍സ് മാത്രമായി ചുരുങ്ങി എന്നതും ശ്രദ്ധേയം....