ഓര്‍ഡര്‍ ചെയ്തത് റൊട്ടി; റൊട്ടിയില്‍ കണ്ണാടി കണ്ടപ്പോള്‍ ഞെട്ടി

rottyവിചിത്രമായ ഒരു റൊട്ടിയുടെ ചിത്രം ഫോട്ടോ ഷെയറിംഗ് സൈറ്റായ ഇംഗൂറില്‍ ആരോ ഷെയര്‍ ചെയ്തിരിക്കുന്നു. മുടിയും ചത്ത പ്രാണികളും വരെ റൊട്ടിയില്‍ കുടുങ്ങിയതു പലരും കണ്ടിട്ടുണ്ട്. പക്ഷേ, കണ്ണാടി കുടുങ്ങുന്നതു ആദ്യമായിട്ടാണു പലരും കണ്ടത്. ഏതോ ഒരു റെഡിറ്റ് വെബ്‌സൈറ്റ് യൂസറാണ് റൊട്ടിയില്‍ അകപ്പെട്ട കണ്ണാടിയുടെ ഫോട്ടോ ഇംഗൂറില്‍ ഷെയര്‍ ചെയ്തത്.

സംഭവം വൈറലായതോടെ ആളുകള്‍ക്കു അറിയേണ്ടതു പലകാര്യങ്ങളാണ്. ബേക്കറിക്കാരന്റെ കണ്ണില്‍പെടാതെ ഇതെങ്ങനെ റൊട്ടിയില്‍ കുടുങ്ങിയെന്നാണു എല്ലാവരുടെയും സംശയം. എന്നാല്‍, ഇത് ആരുടെ റൊട്ടിയാണെന്നോ ഫോട്ടോ എടുത്തത് ഏതു സ്ഥലത്തു നിന്നാണെന്നോ വ്യക്തമല്ല.

Related posts