ഒടുവില്‍ ആ സത്യം സൂസൈന്‍ തന്നെ തുറന്നു പറഞ്ഞു. താനും ഹൃത്വിക്കും പിരിയാന്‍ കാരണം നടി കങ്കണ റാണൗത്താണെന്ന് സൂസൈന്‍ തുറന്നു പറഞ്ഞു. ഈ വിഷയത്തില്‍ ഹൃത്വിക്കും കങ്കണയും തമ്മിലുള്ള തുറന്ന പോര് കോടതിയില്‍ വരെയെത്തി. അന്നെല്ലാം കങ്കണയാണ് തങ്ങള്‍ക്ക് ഇടയില്‍ കല്ലുകടിയായതെന്നുള്ള വാദം നിഷേധിച്ച സൂസൈന്‍ തന്നെയാണ് ഇപ്പോള്‍ കങ്കണയ്ക്കെതിരേ രംഗത്തു വന്നിരിക്കുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂസൈന്‍ തുറന്നുപറഞ്ഞത്.
എന്നാല്‍ താനും ഹൃത്വിക്കും ഇപ്പോഴും സുഹൃത്തുക്കളാണെന്നും ചാറ്റ് ചെയ്യാറുണ്ടെന്നും സൂസൈന്‍ പറഞ്ഞു. ജീവിതത്തിന്റെ ഒരു പ്രത്യേക ഘട്ടം എത്തിയപ്പോള്‍ പിരിയുന്നതാണ് നല്ലതെന്ന് തോന്നി. അങ്ങനെ പിരിഞ്ഞു. എന്നാല്‍ മക്കളുടെ കാര്യങ്ങള്‍ക്കായി ഞങ്ങള്‍ ഒന്നിച്ചുകൂടാറുണ്ട്. കുട്ടികള്‍ക്കു വേണ്ടി ഞങ്ങളുടെ അഭിപ്രായ വ്യത്യാ സം മാറ്റിവയ്ക്കേണ്ടതുണ്ട്. അവരെ സംരക്ഷിക്കു കയും ചെയ്യണം.
ഇനി ഒരുമിച്ചൊരു ജീവിതം സാധ്യമല്ല. കുട്ടികള്‍ക്ക് ഞങ്ങള്‍ നല്ല മാതാപിതാക്കളായിരിക്കും അത്രമാത്രം. ഹൃത്വിക്കും താനും വീണ്ടും ഒന്നിക്കുന്നുവെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത തെറ്റാണെന്നും സൂസൈന്‍ പറഞ്ഞു. ഈ വാര്‍ത്തയോട് ഇതുവരെ കങ്കണ പ്രതികരിച്ചിട്ടില്ല. അടുത്ത ദിവസങ്ങളില്‍ കങ്കണയുടെ പ്രതികരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.