കണ്ടെയ്‌നര്‍ മതി, ഉഗ്രന്‍ വീടൊരുക്കാന്‍; 4,000 ചതുരശ്ര അടിയുള്ള ഇരുനില വീടിനായി ഉപയോഗിച്ചത് ഏഴ് കണ്ടെയ്‌നറുകള്‍

hmഎതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സങ്കല്പ്പമാണു മനസിനിഷ്ടപ്പെട്ട ഒരു വീട്. എന്നാല്‍ ഇന്ന് ഒരു വീട് വയ്ക്കണമെങ്കില്‍ എന്താ ചെലവ്. ഇന്നത്തെ സാഹചര്യത്തില്‍ നാം മനസില്‍ വിചാരിക്കുന്ന തുകയ്‌ക്കൊന്നും പണി പൂര്‍ത്തിയാക്കാനൊന്നും സാധിക്കില്ല. ചിലപ്പോളൊക്കെ പണം കടം മേടിച്ചും ലോണെടുത്തും വീടിന്റെ പണി പൂര്‍ത്തിയാക്കും പിന്നീട് അതില്‍ സമാധാനമായി ഒന്നു കിടന്നുറങ്ങാന്‍ പോലും സാധിക്കാത്ത നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്.

എന്നാല്‍ വളരെ വ്യത്യസ്തമായ ഒരു വീട് നിര്‍മിച്ചിരിക്കുകയാണ് കൊളറാഡോയില്‍ ഡെന്‍വറിലുള്ള ലിബ്ബി- റഗാന്‍ ഫോസ്റ്റര്‍ ദമ്പതികള്‍. ഇതിനായി ഇവര്‍ മുടക്കിയത് 500,000 യുഎസ് ഡോളറാണ്. 4,000 ചതുരശ്ര അടിയുള്ള ഇരുനില വീട് നിര്‍മിക്കാനായി ഇവര്‍ ഉപയോഗിച്ചിരിക്കുന്നത് ഏഴു ഷിപ്പിംഗ് കണ്ടയ്‌നറുകളാണ്. ഒരു വര്‍ഷം ചെലവഴിച്ചാണു വീട് നിര്‍മിച്ചത്. വീടു നിര്‍മാണത്തിനായി ഇവര്‍ ആര്‍ട്ടിടെക്ടുകള്‍, സബ് കോണ്‍ട്രാക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ എന്നിവരുടെ സഹായം തേടിയിരുന്നു.

ഫയര്‍മാനായി ജോലി ചെയ്യുന്ന ഫോസ്റ്റര്‍ തന്നെയാണു വീടു നിര്‍മിച്ചത്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഫര്‍ണിച്ചറുകളും ഫോസ്റ്റര്‍ തന്നെയാണ് നിര്‍മിച്ചത്. ഏഴു ബെഡ്‌റൂമുകളും അടുക്കളയും ഡ്രോയിംഗ് റൂമുമെല്ലാം വീടില്‍ സജ്ജീകരിച്ചിരിക്കുന്നു. വീടിന്റെ രണ്ടാംനില ലിബ്ബിയുടെ അമ്മയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. ഫോസ്റ്റര്‍ തന്റെ വീടിന്റെ ഒരു ഭാഗം മറ്റൊരു ദമ്പതികള്‍ക്കു വാടകയ്ക്കു നല്‍കിയിട്ടുമുണ്ട്. ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ വാങ്ങുന്നതിനായി 2,200 യുഎസ് ഡോളറാണു ചെലവാക്കിയത്. എട്ടടി നീളവും 40 അടി വീതിയും 9.5 അടി ഉയരവുമുള്ള കണ്ടെയ്‌നറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.

വളരെ വ്യത്യസ്തമായ ഒരു വീട് ഏപ്രകാരം നിര്‍മിക്കാം എന്നു ചിന്തിച്ചപ്പോളാണു ഇത്തരത്തിലുള്ള ഒരു ആശയം ഉണ്ടായതെന്നു ഫോസ്റ്റര്‍ പറയുന്നു.

hm2 hm1

Related posts