കീവ്: യുക്രെയ്നിൽ വൻ വ്യോമാക്രമണം നടത്തി റഷ്യ. രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ റഷ്യ നടത്തിയ ആക്രമണത്തിൽ 14 പേർ മരിച്ചു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകീവിൽ പാർപ്പിട മേഖലയിൽ ഡ്രോൺ പതിച്ച് കുട്ടിയടക്കം ഏഴു പേർ കൊല്ലപ്പെട്ടു.
ആറു കുട്ടികളടക്കം 20 പേർക്കു പരിക്കേൽക്കുകയും ചെയ്തു. സാപ്പോറിഷ്യ നഗരത്തിലുണ്ടായ മറ്റൊരു മിസൈൽ ആക്രമണത്തിൽ മൂന്നു പേരും മരിച്ചു. 140 ഡ്രോണുകളും നാലു മിസൈലുകളാണ് റഷ്യ തൊടുത്തതെന്ന് യുക്രെയ്ൻ അറിയിച്ചു.
ഡോണെറ്റ്സ്ക് പ്രദേശത്ത് നടത്തിയ ആക്രണത്തിൽ നാല് പേർ മരിച്ചു. സുമി, ഒഡേസ നഗരങ്ങളിലും റഷ്യൻ ആക്രമണം ഉണ്ടായി. ഒഡേസയിൽ പ്രവർത്തിക്കുന്ന അസർബൈജൻ സർക്കാർ ഉടസ്ഥതയിലുള്ള റിഫൈനറിയിൽ വൻ തീപിടിത്തമുണ്ടായി.
ഇതിനിടെ റഷ്യയിലെ കുർസ്കിൽ യുക്രെയ്ൻ സേന നടത്തിയ മിസൈൽ ആക്രമണത്തിൽ റഷ്യൻ ജനറൽ ഇസദുള്ള അബാച്ചേവിനു ഗുരുതര പരിക്കേറ്റതായി റിപ്പോർട്ടുണ്ട്.