കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മൊത്തം ബിസിനസ് 8000 കോടി

ktm-rupeesകണ്ണൂര്‍: ജില്ലയിലെ സഹകരണ സ്ഥാപനങ്ങളുടെ കേന്ദ്രസ്ഥാപനമായ കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ മൊത്തം ബിസിനസ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 8000 കോടിയില്‍ എത്തിയിരിക്കുന്നു. നിക്ഷേപത്തില്‍ 34 ശതമാനവും വായ്പയില്‍ 24 ശതമാനവും വര്‍ധനവ് രേഖപ്പെടുത്തിയ ബാങ്ക് ഈ നേട്ടം കൈവരിച്ചത് നിലവിലുള്ള പ്രതികൂല സാമ്പത്തിക സാഹചര്യത്തെ മറികടന്നാണ്. ഇതോടൊപ്പം മൊത്തം നിഷ്ക്രിയ വായ്പ 4.74 ശതമാനത്തിലേക്ക് എത്തിക്കുകയും ചെയ്തത് ശ്രദ്ധേയമാണ്.

കൂടാതെ പ്രവര്‍ത്തന ലാഭത്തില്‍ മികച്ച വര്‍ധനവ് നേടുകയും ഇതിന് പുറമെ ആര്‍ബിഐ, നബാര്‍ഡ് നിഷ്ക്കര്‍ഷിച്ച മൂലധന പര്യാപ്തത ഒന്‍പത് ശതമാനം കൈവരിക്കുകയും ചെയ്തിരിക്കുന്നു. ബാങ്കിന്റെ റിക്കാര്‍ഡ് വളര്‍ച്ചയില്‍ സഹകരിച്ച ഇടപാടുകാര്‍ക്കും പ്രാഥമിക സഹകരണ ബാങ്കുകള്‍, മറ്റ് സഹകരണ സംഘങ്ങള്‍, സഹകാരി സുഹൃത്തുക്കള്‍ എന്നിവര്‍ക്ക് നന്ദി രേഖപ്പെടുത്തുന്നതായി ബാങ്ക് പ്രസിഡന്റ് എ.കെ. ബാലകൃഷ്ണന്‍, ജനറല്‍ മാനേജര്‍ എ.കെ. പുരുഷോത്തമന്‍ എന്നിവര്‍ അറിയിക്കുന്നു.

Related posts