കനത്ത മഴയ്ക്ക് സാധ്യത: ജാഗ്രത പുലര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

PKD-MAZHAപാലക്കാട്:  ജില്ലയില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരോട് ജാഗ്രത പുലര്‍ത്താന്‍ പി.മേരിക്കുട്ടി നിര്‍ദ്ദേശിച്ചു. മിക്കയിടങ്ങളിലും ഇന്നു രാവിലെ മുതല്‍ ചെറിയ മഴയാണ് പെയ്യുന്നത്. ഉച്ചയ്ക്കു ശേഷം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പോളിംഗ് സുഗമമായി നടത്തുന്നതിനും പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും  ജാഗ്രത  പുലര്‍ത്താന്‍ റിട്ടേണിംഗ് ഓഫീസര്‍മാരോടും തഹസില്‍ദാര്‍മാരോടും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതില്‍ ഗ്രാമ പഞ്ചായത്തുകളും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറോടും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. പോളിംഗ് സ്റ്റേഷനുകളില്‍ വൈദ്യുതി തടസ്സമില്ലാതെ ലഭിക്കുന്നതിനുവേണ്ട സൗകര്യങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് വൈദ്യുതി ബോര്‍ഡിനോടും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Related posts