കന്നിയങ്കത്തില്‍ വിജയ കിരീടം ചൂടി പ്രതിഭ

alp-prathibhahariകായംകുളം: പ്രചാരണ രംഗത്ത് ഇഞ്ചോടിഞ്ച് പ്രതീതി ഉയര്‍ത്തിയെങ്കിലും തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കായംകുളം മണ്ഡലത്തില്‍ എല്‍ ഡി എഫ് കണക്കുകൂട്ടലുകളെ ഞെട്ടിച്ച് അടിയൊഴുക്കുകളെ  അപ്രസക്തമാക്കി അഡ്വ. യു. പ്രതിഭാഹരി. പതിനായിരം കടന്ന് ഭൂരിപക്ഷം ഉയര്‍ത്തി എന്നാല്‍ വിജയിക്കുമെന്ന് പ്രതീക്ഷയോടെ കാത്തിരുന്ന യുഡിഎഫിനാകട്ടെ മണ്ഡലത്തില്‍ ഒരിടത്തും ആധിപത്യം നേടാന്‍ കഴിഞ്ഞില്ല മാത്രമല്ല യുഡിഎഫിന് വലിയ തോതില്‍ വോട്ട് ചോര്‍ച്ചയും ഉണ്ടായി. കായംകുളത്ത് 7000 വോട്ടിന് പ്രതിഭാഹരി ജയിക്കുമെന്നായിരുന്നു എല്‍ഡിഎഫ് കണക്കുകൂട്ടല്‍ എന്നാല്‍ ഈ  കണക്കുകൂട്ടലും തെറ്റിച്ച് 11857 ആയി പ്രതിഭാ ഹരിയുടെ ഭൂരിപക്ഷം കൂടുകയായിരുന്നു.

കഴിഞ്ഞ തവണ മണ്ഡലത്തില്‍ എല്‍ഡിഎഫിലെ സി.കെ. സദാശിവന് ലഭിച്ചത് 1315 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് കായംകുളം മണ്ഡലത്തിലെ നഗരസഭയുള്‍പ്പടെ ആറ് പഞ്ചായത്തിലും പ്രതിഭാഹരി വ്യക്തമായ ലീഡ് നേടി. കായംകുളം നഗരസഭ  897 പത്തിയൂര്‍ 2622 ചെട്ടികുളങ്ങര 3303 കണ്ടല്ലൂര്‍ 673 ദേവികുളങ്ങര 1429 കൃഷ്ണപുരം 1186 ഭരണിക്കാവ് 1841 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളില്‍ പ്രതിഭാഹരിയുടെ ലീഡ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും എല്‍ഡി എഫിനായിരുന്നു കായംകുളത്ത് ലീഡ.്

എല്‍ഡിഎഫിലെ സി.ബി. ചന്ദ്രബാബുവിന്  ആലപ്പുഴ ലോകസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച യുഡി എഫിലെ കെ.സി. വേണുഗോപാലിനെക്കാള്‍ 3286 വോട്ട് ഭൂരിപക്ഷം ലഭിച്ചിരുന്നു.എന്‍ഡിഎ യുടെ ഭാഗമായ ബിഡിജെഎസ് 20000 വോട്ട് പിടിച്ചതും യുഡിഎഫിന് തിരിച്ചടിയായി. 2011 ലെ തെരഞ്ഞെടുപ്പില്‍ 3083 വോട്ടയിരുന്നു ബിജെപി പിടിച്ചതെങ്കില്‍ ഇത്തവണ എന്‍ഡിഎയുടെ ബിഡിജെഎസ് സ്ഥാനാര്‍ഥി ഷാജി എം പണിക്കര്‍ക്ക് മണ്ഡലത്തില്‍ നിന്നും ലഭിച്ചത് 20000 വോട്ടാണ് രണ്ടു തവണ മണ്ഡലത്തില്‍ നിന്നും വിജയിച്ച സിറ്റിംഗ് എംഎല്‍എ സി. കെ. സദാശിവന് സീറ്റ് നല്‍കാതെയാണ് മണ്ഡലം നിലനിര്‍ത്താന്‍ എല്‍ ഡി എഫ് ഇക്കുറി കന്നിയങ്കത്തിന് പ്രതിഭാഹരിയെ ഇറക്കിയത്

Related posts