കേട്ടറിവിനേക്കാള്‍ വലുതാണ് കുങ്കിയമ്മ എന്ന അഭ്ദുതം; തൊട്ടുതലോടി വൃക്കയിലെ കല്ലെടുക്കുന്ന കുങ്കിയമ്മ അദ്ഭുതമാവുന്നു

kunkiyammaവൈദ്യശാസ്ത്രത്തിനു തെളിയിക്കാന്‍ കഴിയാത്ത പല അദ്ഭുതങ്ങളും നടക്കാറുണ്ട്. അത് അദ്ഭുതങ്ങളായതതിനാല്‍ തന്നെ കൃത്യമായി വിശദീകരിക്കാനാവില്ലതാനും. ഇതു പോലൊരു അദ്ഭുതപ്രവൃത്തിയാണ് വയനാട്ടിലെ മാനന്തവാടി തോണിച്ചാലിനടുത്തു താമസിക്കുന്ന കുങ്കിയമ്മ പ്രവര്‍ത്തിക്കുന്നത്. പല ആളുകളെയും വിഷമിപ്പിക്കുന്ന മൂത്രത്തില്‍ കല്ല് എന്ന അസുഖത്തെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇല്ലാതാക്കിയാണ് കുങ്കിയമ്മ വാര്‍ത്തകളില്‍ നിറയുന്നത്.

വൃക്കയിലെ കല്ലെടുക്കാന്‍ വയറിന്മേല്‍ തടവുന്നതാണ് കുങ്കിയമ്മയുടെ രീതി. ഇനിയാണ് അദ്ഭുതം. വയറിന്മേല്‍ ഒരു തവണ തടവുമ്പോഴേക്കും കല്ല് കുങ്കിയമ്മയുടെ കൈകളിലെത്തിയിരിക്കും. യാതൊരു വേദനയുമില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. ഇതു കേട്ടറിഞ്ഞ് കുങ്കിയമ്മയെ സമീപിക്കുന്നവര്‍ നിരവധിയാണ്. ഇത് തട്ടിപ്പെന്നു പറഞ്ഞവര്‍ പോലും സംഗതി നേരിട്ടു കണ്ടപ്പോള്‍ നിലപാടു മാറ്റി. തനിക്കിത് പൈതൃകമായി ലഭിച്ച സിദ്ധിയാണെന്നാണ് കുങ്കിയമ്മ പറയുന്നത്. എന്നാല്‍ പുറത്തെടുക്കുന്ന കല്ല് അവര്‍ ശാസ്്ത്രീയ പരിശോധനയ്ക്കായി വിട്ടുതരില്ല.

കല്ലെടുക്കുന്ന നിമിഷം തന്നെ അവര്‍ അത് ദൂരേയ്ക്കു വലിച്ചെറിയും. കല്ല് രോഗിയ്ക്ക് കൊടുക്കാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്. കല്ലെടുക്കുന്നത് വീഡിയോയില്‍ പകര്‍ത്താന്‍ അവര്‍ സമ്മതിക്കില്ല. വീഡിയോയില്‍ പകര്‍ത്തിയാല്‍ സിദ്ധി കുറയുമെന്നാണ് കുങ്കിയമ്മയുടെ വാദം. നേരത്തെ തരുവണയില്‍ കഴിഞ്ഞിരുന്ന കുങ്കിയമ്മയുടെ കുടുംബം തോണിച്ചാലില്‍ താമസിക്കാന്‍ തുടങ്ങിയിട്ട് 15 വര്‍ഷമായി. 400 രൂപയാണ് കല്ലെടുക്കുന്നതിന്. മാത്രമല്ല ഇവര്‍ വളരെ അപൂര്‍വമായേ സംസാരിക്കാറുള്ളു എന്നാണ് കുടുംബം പറയുന്നത്. കേട്ടറിവിനേക്കാള്‍ വലുതാണ് കുങ്കിയമ്മ എന്ന അഭ്ഭുതം എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

Related posts