കരം പതിയാത്ത കാന്‍വാസ്

ekm-pictureswapanaവടക്കാഞ്ചേരി: ഇരു കൈകളുമില്ലാത്ത യുവതി കാലുകള്‍ കൊണ്ട് ചിത്രരചന നടത്തി വിദ്യാര്‍ഥികള്‍ക്കു വിസ്മയം തീര്‍ത്തു. മൂവാറ്റുപുഴ സ്വദേശിനി കൊച്ചുവട്ടം വീട്ടില്‍ പരേതനായ അഗസ്റ്റിന്റെയും സോഫിയുടെയും നാല് മക്കളില്‍ മൂത്ത മകളായ സ്വപ്‌നയാണ് കഴിഞ്ഞദിവസം വടക്കാഞ്ചേരിയിലെ ഒരു സ്വകാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചിത്രരചനാ പ്രദര്‍ശനത്തില്‍ കാലുകള്‍ കൊണ്ട് ചിത്രം വരച്ചത്. ആലപ്പുഴ സെന്റ് ജോസഫ് കോളജില്‍ നിന്നും ചരിത്രവിഷയത്തില്‍ ബിഎ ബിരുദം നേടിയ സ്വപ്‌ന ഖത്തര്‍, സിംഗപ്പൂര്‍ എന്നീ വിദേശ രാജ്യങ്ങൡും ചിത്രരചനയും പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

ഇതുവരെ 1500ഓളം ചിത്രങ്ങള്‍ സ്വപ്‌ന കാന്‍വാസില്‍ പകര്‍ത്തിയിട്ടുണ്ട്. ദൈവവും മനുഷ്യനും പ്രകൃതിയുമൊക്കെ സ്വപ്‌നയുടെ കാന്‍വാസില്‍ മിഴിവോടെ നിലകൊള്ളുന്നുണ്ട്. ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികളുമായി സംവദിച്ച സ്വപ്‌ന ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ പതറാതെ ധൈര്യത്തോടെ നേരിടണമെന്നും കുട്ടികള്‍ക്ക് സന്ദേശവും നല്‍കി. ചിത്രപ്രദര്‍ശനം ഫാ. ഡോ. ജോസ് മഞ്ഞയില്‍ ഉദ്ഘാടനം ചെയ്തു.

Related posts