കലാഭവന്‍ മണിയുടെ ജീവിതം സിനിമയാക്കാന്‍ ഓട്ടോഡ്രൈവര്‍ ജോബി

TCR-MANIതൃശൂര്‍: ഓട്ടോഡ്രൈവറായി ജീവിതം തുടങ്ങിയ കലാഭവന്‍ മണിയുടെ ജീവചരിത്രം സിനിമയാക്കാനുള്ള ആഗ്രഹം സഫലമാക്കാനുള്ള തയ്യാറെടുപ്പുമായി ഓട്ടോ ഡ്രൈവര്‍. ഡോക്യുമെന്ററികളും പോലീസിനുവേണ്ടി വിഡീയോ ആല്‍ബവും മറ്റും ചെയ്ത ചുവന്നമണ്ണ് സ്വദേശിയായ ജോബിയാണ് തന്നോടുള്ള വാക്കു പാലിക്കാന്‍ കഴിയാത്ത സുഹൃത്തിന്റെ ജീവിതം തന്നെ സിനിമയാക്കാന്‍ ആലോചിക്കുന്നത്. പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ജോബിക്ക് മണി ഒരു വാക്കു കൊടുത്തിരുന്നു. നീ ഒരു സിനിമ ചെയ്യുമ്പോള്‍ ഞാന്‍ ഫ്രീയായി അഭിനയിച്ചു തരാമെന്നാണ് പറഞ്ഞിരുന്നത്.

പക്ഷേ സിനിമയ്ക്കു മുമ്പ് കാണാമറയത്ത് എന്ന വീഡിയോ ആല്‍ബത്തില്‍ അഭിനയിക്കാന്‍ മണിയെ സമീപിച്ചത്. അഭിനയിക്കാമെന്ന് സമ്മതിച്ചെങ്കിലും ഷര്‍ട്ടിടാതെ അഭിനയിക്കാനുള്ള അവസ്ഥയല്ല തന്റെ ശരീരത്തിന് ഇപ്പോഴെന്നും മണി പറഞ്ഞു. ്പിന്നീട് ആല്‍ബത്തില്‍ അഭിനയിക്കാന്‍ മണിയെത്തിയില്ല. ഞാനും ഒരു ഓട്ടോ ഡ്രൈവര്‍ നീയും ഒരു ഓട്ടോ ഡ്രൈവര്‍, അതിനാല്‍ നീയും നന്നാവണമെന്ന് മണി തന്നോട് പറഞ്ഞിരുന്നതായി ജോബി ഓര്‍മിച്ചു.

മണിയെന്ന ഓട്ടോ ഡ്രൈവറില്‍ നിന്നും തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറിയ മണിയുടെ ജൈത്ര യാത്രയാണ് സിനിമയാകുന്നത്. മണി മരണപ്പെട്ടതറിഞ്ഞതു മുതല്‍ മണിയോട് നന്ദിയര്‍പ്പിക്കണമെന്ന ചിന്തയുടെ ഭാഗമായി സിനിമയെടുക്കണമെന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചിരുന്നതായി ജോബി പറഞ്ഞു.

Related posts