കലാഭവന്‍ മണിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ മണിയുടെ സഹോദരന് ആര്. എല്‍.വി. രാമകൃഷ്ണന് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. കേന്ദ്ര കഥാപാത്രമായ മണിയുടെ വേഷം മിമിക്രി രംഗത്തുനിന്നുള്ള ആരെങ്കിലുമാകും അവതരിപ്പിക്കുക. വിനയനാണ് ചിത്രത്തിന്റെ സംവിധായകന്.
മണിയുടെ ജനനം മുതല്‍ മരണംവരെയുള്ള കഥ പറയുന്ന വന്‍ പ്രോജക്ടാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ആരംഭിച്ചതായി വിനയന് വ്യക്തമാക്കി.സഹോദരനെ സിനിമയില്‍ എത്തിക്കണമെന്നതു മണിയുടെ ആഗ്രഹമായിരുന്നു. അതിപ്പോള്‍ സംഭവിക്കാനൊരുങ്ങുകയാണ്.