കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ കഞ്ചാവ് ചെടി; എക്‌സൈസ് സംഘം കേസെടുത്തു

kanjaകല്‍പ്പറ്റ: ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വളര്‍ത്തിയ കഞ്ചാവ്‌ചെടി എക്‌സൈസ് സംഘം കണ്ടെത്തി. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നാണ് രണ്ട് മാസം വളര്‍ച്ചയെത്തിയ ചെടി കണ്ടെത്തിയത്.

എക്‌സൈസ് കമ്മീഷണര്‍ സ്ക്വാഡ് നല്കിയ രഹസ്യവിവരത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് എക്‌സൈസ് സംഘമെത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിലേക്ക് കയറുന്നതിന് പത്ത് മീറ്റര്‍ ദൂരത്തില്‍ തറയോട് ചേര്‍ന്നാണ് ചെടി ഉണ്ടായത്.

ഈ ചെടിക്ക് ജൈവവളം ഇട്ടുകൊടുത്ത അവസ്ഥയിലായിരുന്നു. സമീപത്തുള്ള മറ്റ് ചെടികളെല്ലാം അടിയോടെ വെട്ടിക്കളഞ്ഞപ്പോള്‍ കഞ്ചാവ് ചെടിമാത്രം വളം ചെയ്ത് വളര്‍ത്തുകയായിരുന്നു. കഞ്ചാവ് ചെടി സ്വാഭാവികമായി വളര്‍ന്നതല്ലെന്നും ആരോ വളര്‍ത്തിയ ചെടിയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സംഭവത്തില്‍ കേസ്‌രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related posts