അഗളി: കഴിഞ്ഞ ദിവസം കാട്ടാനയാക്രമണത്തില്‍ കര്ഷകന് കൊല്ലപ്പെട്ട കാരറ മുന്നൂറ് പ്രദേശത്ത് വീണ്ടും ഒറ്റയാനെത്തിയതു ഭീതിപരത്തി. കാട്ടാനയെ തുരത്താനെത്തിയെ കാട്ടാന സ്ക്വാഡിലെ മാരിയപ്പന് എന്ന ജീവനക്കാരനു അനയെ ഓടിക്കുന്നതിനിടെ ഇടതുകാലിനു പരിക്കേറ്റു. തിരിഞ്ഞോടിവന്ന ആനയെക്കണ്ട് ഭയന്നോടിയ പ്രദേശവാസിക്കും പരിക്കേറ്റു. പുല്ലുമൂടിക്കിടന്ന മഴക്കുഴിയില്‍ വീണാണ് ഇവര്‍ക്കു പരിക്കേറ്റത്.
അക്രമാസക്തനായ കാട്ടാന പോത്തുപ്പാടി ഫാമംഗ് സൊസൈറ്റി വക കാട്ടില്‍ പ്രവേശിച്ചിരിക്കുകയാണെന്നു ദ്രുതകര്‍മ സേന അറിയിച്ചു. ഇന്നലെ ഉച്ചയോടെയാണ് സേന കാട്ടാനയെ തുരത്താനെത്തിയത്. പുലിയറ, കുറവമ്പാടി, കുച്ചിമേട്, പോത്തുപ്പാടി നിവാസികള്‍ക്കു പേടിസ്വപ്നമായി മാറിയിരിക്കുകയാണ് കാട്ടാന. കുറവമ്പാടിയിലും കുച്ചിമേട്ടിയും വീടുകള്‍ തകര്‍ത്തു കൃഷിനാശം വിതച്ച് മുന്നൂറിലേക്കു കടന്നകാട്ടാനകര്ഷകനെ ആക്രമിച്ച ശേഷം വീണ്ടും കുറവമ്പാടി മേഖലയിലേക്കു കടന്നിരിക്കുകയാണ്.