തമന്നയും പ്രഭുദേവയും ഒന്നിക്കുന്ന ചിത്രത്തിന് കാന്താ എന്ന പേരിട്ടു. എ.എല്‍. വിജയ്യാണ് സിനിമ സംവിധാനം ചെയ്യുന്നത്. തെലുങ്കിലും ഹിന്ദിയിലുമായാണ് ചിത്രം ഒരുക്കുന്നത്.
തെലുങ്കിലും ഹിന്ദിയിലുമായി ഒരുക്കുന്ന ചിത്രം ഒരു ഹൊറര്‍ മൂവിയാണെന്നാണ് സൂചന.
പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പ്രഭുദേവ ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാനൊരുങ്ങുന്നത്. 2004ല്‍ പ്രദര്‍ശനത്തിന് എത്തിയ എങ്കള്‍ അണ്ണയാണ് പ്രഭുദേവ ഏറ്റവും ഒടുവില്‍ അഭിനയിച്ച തമിഴ് ചിത്രം. പുതിയ ചിത്രത്തിലൂടെ നടന് ജോയ് മാത്യുവും തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. ചിത്രത്തില്‍ പ്രഭുദേവയുടെ അച്ഛനായാണ് ജോയ് മാത്യു അഭിനയിക്കുന്നത്. പ്രഭുദേവ സ്റ്റുഡിയോസിന്റെ ബാനറില്‍ പ്രഭുദേവ നിര്‍മിക്കുന്ന ആദ്യ ചിത്രമായിരിക്കും ഇത്.