കാര്‍ തടഞ്ഞ് കുടുംബത്തെ ആക്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍

TCR-ARRESTതൃശൂര്‍: ദേശീയപാത 47ല്‍ കാര്‍ യാത്രികരായ കുടുംബത്തെ വഴിയില്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തില്‍ രണ്ടു യുവാക്കളെ ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തു. വരന്തരപ്പിള്ളി റൊട്ടിപ്പടി എടക്കാടന്‍ വീട്ടില്‍ അജയഘോഷ് (25), വരാക്കര കാളിക്കല്ല് കൊട്ടില്‍ വീട്ടില്‍ പ്രവീണ്‍ ദാസ് (25) എന്നിവരാണ് അറസ്റ്റിലായത്. 2015 ഡിസംബര്‍ 28ന് ദേശീയപാത നടത്തറയ്ക്കു സമീപമാണ് സംഭവം. വാഹനത്തിനു സൈഡ് കൊടുത്തില്ല എന്നാരോപിച്ച് ഒളരി സ്വദേശി മാക്‌സന്‍ മാത്യുവും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഇവര്‍ തടഞ്ഞു നിര്‍ത്തി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ വലിച്ചിറക്കി മര്‍ദ്ദിച്ചുവെന്നാണ് കേസ്.

മാക്‌സന്റെ കാറിനു പിന്നില്‍ ഇവര്‍ വാഹനം ഇടിപ്പിച്ചതായും പറയുന്നു. സംഭവശേഷം ഒളിവിലായിരുന്ന പ്രതികള്‍ നാട്ടിലെത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ഒല്ലൂര്‍ എസ്‌ഐ പ്രശാന്ത് ക്ലിന്റ്, അഡീഷണല്‍ എസ്‌ഐ ലക്ഷ്മണ്‍, മുരളി, സിപിഒമാരായ ഗിരീഷ്, ഷിജു, സജീവന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസില്‍ രണ്ടു പേര്‍ കൂടി പിടിയിലാവാനുണ്ടെന്ന് പോലീസ് പറഞ്ഞു.

Related posts