കാറില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി ഒരാള്‍ പിടിയില്‍

KNR-SPODAKOMഇരിട്ടി: കാറില്‍ കടത്തുകയായിരുന്ന അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളുമായി ഒരാള്‍ പിടിയില്‍. തില്ലങ്കേരി ആലാച്ചി ശ്രീജിത്തിനെ (40).ാമ് ആറളം അഡീഷണല്‍ എസ്‌ഐ മാരായ അനില്‍ രാജ്, വില്ലി എന്നിവര്‍ ചേര്‍ന്ന് ്അറസ്റ്റ് ചെയ്തത്. ഇന്നു രാവിലെ പതിനൊന്നോടെ കീഴ്പ്പള്ളിയില്‍ വച്ചാണ് ഇയാള്‍പിടിയിലാകുന്നത്. ഇയാളില്‍ നിന്നും 64 ഇലക്ട്രിക് ഡിറ്റനേറ്റര്‍,പശ എന്നിവ പിടികൂടി. സ്‌ഫോടകവസ്തുക്കളുമായി ഹ്യുണ്ടായി കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലാകുന്നത്. സ്‌ഫോടക വസ്തുക്കള്‍ ചാക്കില്‍ കെട്ടി സീറ്റിനടയില്‍ ഒഴിപ്പിച്ച നിലയിലായിരുന്നു.

ഇയാള്‍ക്കെതിരേ സ്‌ഫോടകവസ്തു കൈകാര്യം ചെയ്തതുമായി ബന്ധപ്പെട്ടു നേരത്തെയും കേസുകളുണ്ടെന്നു പോലീസ് പറഞ്ഞു.  ഇരിട്ടി ഡിവൈഎസ്പി കെ. സുദര്‍ശന്‍, സിഐ വി. ഉണ്ണികൃഷ്ണന്‍, രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ അറസ്റ്റിലായ ശ്രിജീത്തിനെ ചോദ്യം ചെയ്തു വരികായണ്.  ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ക്വാറികളിലേക്കുള്ള സ്‌ഫോടക വസ്തുക്കളാണെന്നാണ് ഇയാള്‍ പോലീസിനു മൊഴി നല്‍കിയത്.

Related posts