കാലടി മലയാറ്റൂര്‍ അടിവാരം റോഡ് പുനര്‍ നിര്‍മ്മാണത്തിലെ അപാകത; ഹൈക്കോടതി നോട്ടീസ് അയച്ചു

EKM-COURTകാലടി:  കാലടി-മലയാറ്റൂര്‍ അടിവാരം റോഡ് പുനര്‍നിര്‍മ്മാണത്തിലെ അപാകതകള്‍ക്കെതിരെ കേരള കോണ്‍ഗ്രസ് എം മലയാറ്റൂര്‍ നീലിശ്വരം മണ്ഡലം പ്രസിഡന്റ് ടി.ഡി. സ്റ്റീഫന്‍  നല്‍കിയ പരാതിക്കെതിരെ വിശദീകരണം ചോദിച്ച് ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി തിരുവന്തന്തപുരം, ജില്ലാ കളക്ടര്‍ എറണാകുളം, സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍, ചീഫ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ വൈദ്യുതി ബോര്‍ഡ് പെരുമ്പാവൂര്‍, സൂപ്രണ്ട് എന്‍ജിനീയര്‍ പൊതുമരാമത്ത് ആലുവ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പൊതുമരാമത്ത് നോര്‍ത്ത് പറവൂര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പൊതുമരാമത്ത് (നാഷണല്‍ ഹൈവേ), ബി.എസ്.എന്‍.എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍, സബ് ഡിവിഷന്‍ എന്‍ജീനീയര്‍ ബി.എസ്.എന്‍.എല്‍ (പെരുമ്പാവൂര്‍), സെക്രട്ടറി മലയാറ്റൂര്‍ നീലീശ്വരം ഗ്രാമപഞ്ചായത്ത് എന്നിവര്‍ക്ക് വിശദ്ദീകരണം ചോദിച്ച് നോട്ടീസ് അയച്ചത്.

കാലടിയില്‍ നിന്ന് മലയാറ്റൂര്‍ അടിവാരം വരെ പതിനൊന്നര കിലോമീറ്റര്‍ വരുന്ന പിഡബ്ലുഡി റോഡില്‍ ആദ്യത്തെ ഒരു കിലോമീറ്റര്‍ ഏഴു മീറ്റര്‍ വീതിയിലും തുടര്‍ന്നുള്ള പത്തര കിലോമീറ്റര്‍ അഞ്ചര മീറ്റര്‍ വീതിയിലും വീതികൂട്ടി ടാറിംഗ് ചെയ്യുന്നതിനും പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും കാന നിര്‍മ്മാണത്തിനും എന്നിവയ്ക്ക് 1,63,93,609 ചിലവഴിച്ചതായി രേഖകളില്‍ കാണുന്നതായും ഇതിന്റെ പുനര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റോഡിന്റെ ഇരുവശങ്ങളിലുമുള്ള കൈയ്യേറ്റ ഭൂമികള്‍ ഒഴുപ്പിച്ചതായും വൈദ്യുതി ടെലഫോണ്‍ പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചതായും റോഡിന്റെ ഇരുവശവും കാന നിര്‍മ്മിച്ചതായും രേഖകളിലുണ്ട്.

എന്നാല്‍ ഈ പണികള്‍ ഒന്നും തന്നെ നടത്തിയിട്ടില്ല. തുടര്‍ന്ന് 2014 വരെ വര്‍ഷങ്ങളില്‍ ഈ റോഡിന്റെ അറ്റകുറ്റ പണികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും 2 കോടി 25 ലക്ഷം രൂപയും 2014-15 വര്‍ഷത്തില്‍ ഒന്‍പതു കോടി രൂപ വീതികൂട്ടി ടാറിംഗ് ചെയ്യുന്നതിനായി ചിലവാക്കിയിട്ടുണ്ട്. എന്നാല്‍ 2008 ല്‍ ഏഴു മീറ്ററിലും  അഞ്ചര മീറ്ററിലും ടാറിംഗ് നടത്തിയിരുന്ന റോഡ് 2015 ല്‍  വീതി കൂട്ടി ടാറിംഗ് നടത്തിയപ്പോള്‍ റോഡിന്റെ അളവ് പലസ്ഥലങ്ങളിലും അഞ്ച് മീറ്റര്‍ ആയി ചുരുങ്ങിയതായും കാല്‍നട യാത്രക്കാര്‍ക്ക് ഈ റോഡില്‍ കൂടി നടക്കാന്‍ ഇടമില്ലായെന്നും ടി.ഡി.സ്റ്റീഫന്‍ പരാതിയില്‍ രേഖപ്പെടുത്തിയിരുന്നു.

റോഡിന്റെ ഇരുവശങ്ങളിലും നില്‍ക്കുന്ന ടെലിഫോണ്‍, വൈദ്യുതി പോസ്റ്റുകള്‍ പൂര്‍ണമായും മാറ്റി സ്ഥാപിച്ചിട്ടില്ല. ഇവ അടിയന്തിരമായി മാറ്റി സ്ഥാപിക്കണം. കാന നിര്‍മ്മാണം പല സ്ഥലങ്ങളിലുംപൂര്‍ത്തീകരിച്ചിട്ടില്ലായെന്നും ഇത് പൂര്‍ത്തീകരിക്കണമെന്നും റോഡിനിരുവശത്തുമുള്ള കൈയ്യേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിച്ചിട്ടില്ലായെന്നും ഇത് അടിയന്തിരമായി ഒഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നു പരാതിയിലുണ്ട്.

Related posts