കാവാലത്ത് പൊതുവഴിയല്‍ മദ്യപാനം; പൊറുതിമുട്ടി ജനം;നെറ്റ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാ്ട്ടുകാര്‍

ALP-MADHYAMമങ്കൊമ്പ്: പൊതുസ്ഥലങ്ങളിലുള്ള മദ്യപാനവും സാമൂഹ്യവിരുദ്ധശല്യവും കാവാലത്തെ ജനജീവിതം ദുസഹമാക്കുന്നു. റോഡുവക്കിലും, ആറ്റുതീരത്തും, ബോട്ടുജെട്ടിയിലുമെല്ലാം മദ്യപന്‍മാരും സാമൂഹ്യവിരുദ്ധരും താവളമാക്കിയിരിക്കുകയാണ്. തട്ടാശേരി ജംഗ്ഷന്‍ മുതല്‍ ലിറ്റില്‍ ഫഌവര്‍ സ്കൂള്‍ വരെയുള്ള പ്രദേശം, തട്ടാശേരി ബോട്ടുജെട്ടി മുതല്‍ ചെമ്പുന്തറ വരെയുള്ള ആറ്റുതീരം എന്നിവിടങ്ങളിലാണ് ഇത്തരക്കാരുടെ ശല്യം കൂടുതലായുള്ളത്. ഇതിനുപുറമെ തട്ടാശേരി, സ്കൂള്‍ ജെട്ടികളും മദ്യപാനകേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.

സാധാരണ സന്ധ്യയ്ക്കുശേഷമാണ് ഇവിടങ്ങളില്‍ സാമൂഹ്യവിരുദ്ധരുടെ ശല്യം ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ അത് പകല്‍ സമയത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ആറ്റുതീരത്തെ കുളിക്കടവുകള്‍ രാത്രികാലങ്ങളില്‍ മദ്യപന്‍മാര്‍ കൈയടക്കുന്നതിനാല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാകുന്നു. ചെമ്പുന്തറ അറവുശാലയ്ക്കു സമീപത്ത് രാത്രികാലങ്ങളില്‍ മദ്യപസംഘങ്ങള്‍ താവളമാക്കാറുണ്ട്. പൊതുവെ വിജനമായ ഈ ഭാഗത്തുകൂടിയാണ് ജനവാസകേന്ദ്രമായ സിഎംഎസ് പ്രദേശത്തേക്കുള്ള വഴി കടന്നുപോകുന്നത്.

സാമൂഹ്യവിരുദ്ധ ശല്യമുള്ളതിനാല്‍ ഇതുവഴി പോകാന്‍ സ്ത്രീകള്‍ ഭയപ്പെടുന്നു. പ്രദേശത്ത് ഇടയ്ക്കിടെ പോലീസ് പട്രോളിംഗ് നടത്താറുണ്ട്. എന്നാല്‍, ബീക്കണ്‍ ലൈറ്റുകളിട്ട് പോലീസ് വാഹനം ദൂരെനിന്നു കാണുമ്പോഴെ ഇവര്‍ സ്ഥലം വിടുകയാണ് പതിവ്. പട്രോളിംഗ് ശക്തവും ഫലപ്രദവുമാക്കണമെന്നാണ് നാട്ടുകാര

Related posts