കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരേയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ടീം ഇന്ത്യയുടെ ആധിപത്യം. മഴ യെത്തുടര്‍ന്ന് കളി തടസപ്പെട്ട നാലാം ദിനം അവസാനി ക്കുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 15.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് എന്ന നിലയിലാണ്. രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയാണ് രണ്ടാം ഇന്നിംഗ്‌സില്‍ വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. റണ്‍സെടുക്കും മുന്‍പ് സാമുവല്‍സിനെയും 20 റണ്‍സെടുത്ത ഡാരന്‍ ബ്രാവോയേയുമാണ് ഷമി മടക്കിയത്. അമിത് മിശ്രയും ഇഷാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതം നേടി.
രണ്ടാം ടെസ്റ്റിലും ഇന്നിംഗ്‌സ് തോല്‍വിയുടെ ഭീഷണി അഭിമുഖീകരിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യുടെ ഒന്നാം ഇന്നംഗ്‌സ് സ്‌കോറിനു 256 രണ്‍സ് പിറകിലാണ്.