കിണറ്റിലകപ്പെട്ട മൂര്‍ഖനെ വാവ സുരേഷ് രക്ഷപെടുത്തി; പത്തടിയോളം നീളമുള്ള പാമ്പിന്റെ പത്തിയുടെ ഭാഗത്ത് ചെറിയ പരിക്കുണ്ട്.

KLM-SURESHആയൂര്‍: കിണറ്റിലകപ്പെട്ട മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് രക്ഷപെടുത്തി. അമ്പലംകുന്ന് കൈതയില്‍ മുത്താരംകുന്നിലെ നിസാറിന്റെ ഉടമസ്ഥതയിലുള്ള എംഎകെ കാഷ്യുഫാക്ടറിയിലെ കിണറ്റില്‍ ഇന്നലെയാണ് പാമ്പ് അകപ്പെട്ടത്. സമീപത്തെ ചായക്കടയിലെത്തിയവര്‍ കിണറ്റില്‍നിന്നും തിരയിളക്കവും ചീറ്റല്‍ശബ്ദവുംകേട്ട് നോക്കിയപ്പോഴാണ് പത്തിവിടര്‍ത്തി നില്‍ക്കുന്ന വലിയ പാമ്പിനെ കണ്ടത്. കൂടുതല്‍ പേര്‍ പാമ്പിനെ കാണാന്‍ കിണറ്റിനടുത്തെത്തിയതോടെ നാട്ടുകാരില്‍ ചിലര്‍ വാവസുരേഷിനെ വിവരം അറിയിക്കുകയായിരുന്നു. രണ്ടുമണിക്കൂറിനുശേഷം വാവാ സുരേഷെത്തി പാമ്പിനെ കിണറ്റില്‍നിന്നും പുറത്തെടുത്തു. പത്തടിയോളം നീളമുള്ള പാമ്പിന്റെ പത്തിയുടെ ഭാഗത്ത് ചെറിയ പരിക്കുണ്ട്. പരിക്ക് ഭേദമാക്കാന്‍ പാമ്പിന് ചികിത്സനല്‍കിയശേഷം കാട്ടില്‍ വിടുമെന്ന് വാവസുരേഷ് പറഞ്ഞു.

Related posts