വേനല്‍ച്ചൂടിനെ വെല്ലുന്ന തെരഞ്ഞെടുപ്പ് ചൂടില്‍ പ്രവര്‍ത്തകര്‍ക്ക് ആശ്വാസമേകാനും പ്രചാരണം കൊഴുപ്പിക്കാനും വിവിധ പാര്‍ട്ടികളുടെ ചിഹ്നങ്ങള്‍ പതിച്ച കുടകള്‍ വിപണിയില്‍.
മുന്‍ വര്‍ഷങ്ങളില്‍ തൊപ്പികളും സണ്ഗാര്ഡുകളും പ്രചാരണ രംഗത്തുണ്ടായിരുന്നെങ്കിലും കുടകള്‍ ആദ്യമായാണു രംഗത്തെത്തുന്നത്. പ്രചാരണ രംഗത്തിറങ്ങുന്ന പ്രവര്‍ത്തകര്‍ക്കു സ്ക്വാഡ് പ്രവര്‍ത്തന ത്തിനും പ്രകടനങ്ങള്‍ക്കും ഉപയോഗിക്കാനായാണു കുടകള്‍.
സിപിഎമ്മിനായി ചുവപ്പുനിറത്തിലുള്ള തുണിയില്‍ വെള്ള നിറത്തിലുള്ള അരിവാള്‍ ചുറ്റിക നക്ഷത്രവും കോണ്‍ഗ്രസിനായി ത്രിവര്‍ണ തുണിയില്‍ കൈപ്പത്തി ചിഹ്നവും മുസ്ലിം ലീഗിനായി പച്ചനിറത്തിലുള്ള തുണിയില്‍ ഏണി ചിഹ്നവുമായാണു കുടകള്‍ ഒരുക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു പയ്യന്നൂര്‍ പെരുമ്പയിലെ വ്യാപാരിയായ ഷെരീഫ് ആണു മഹാരാഷ്ട്രയിലെ താനയില്നിന്നു കുടകളെത്തിച്ചിരിക്കുന്നത്.
5,000ത്തോളം കുടകള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. 250 മുതല്‍ 275 രൂപ വരെയാണു വില. രാഷ്ട്രീയ പാര്‍ട്ടികളുടെ ഓര്‍ഡര്‍ കാത്തിരിക്കുകയാണു ഷെരീഫ്.