ചാരുമൂട്: സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനം മൂലം കുടുംബാഗങ്ങള്‍ തമ്മില്‍ പരസ്പര ആശയവിനിമയം കുറയുന്നതിനാല്‍ കുട്ടികളുടെ മാറ്റംപോലും അറിയാന്‍ മാതാപിതാക്കള്‍ക്ക് കഴിയുന്നില്ലെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. അഭിപ്രയാപ്പെട്ടു നൂറനാട് കുടശ്ശനാട് തണ്ടാനുവിള ഗവ.എസ്.വി.എച്ച്. എസ്.എസില്‍ ലഹരിക്കെതിരെയുള്ള കരുതല്‍ പദ്ധതിയും, വിദ്യാഭ്യാസ അവാര്‍ഡുദാനവും ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുടുംബാംഗങ്ങള്‍ തമ്മില്‍ വീട്ടില്‍ പോലുംഇപ്പോള്‍ ആശയവിനിമയം നടത്തുന്നത് വാട്ട്‌സ്ആപ്പിലൂടെയാണ് കുടുംബത്തില്‍ കുട്ടികളും കുടുംബാംഗങ്ങളും തമ്മില്‍ സംസാരം കുറയുന്നത് ലഹരിയുടെ കൂടുതല്‍ ഉപയോഗത്തിന് വഴിയൊരുക്കും.
പരസ്പര ബന്ധമില്ലാതായാല്‍ കുടുംബാംഗങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ പോലും മനസ്സിലാക്കാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് അശ്ലീല സന്ദേശങ്ങും, ചിത്രങ്ങളുമയക്കാന്‍ വേണ്ടിയാവരുത് . ഇത് സൈബര്‍ കേസു കള്‍ക്കും, സമൂഹത്തില്‍ അപമാനത്തിനും അതിലൂടെയുള്ള ആപത്തുകള്‍ക്കും വഴിയൊരുക്കും .കുട്ടികള്‍ വഴി തെറ്റുന്നതിന് രക്ഷകര്‍ത്താക്കളുടെ അശ്രദ്ധ പ്രധാന കാരണമാവുന്നതായും ഋഷിരാജ് സിംഗ്കൂട്ടിച്ചേര്‍ത്തു.
എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സ്കൂളിലെ വിദ്യാര്‍ത്ഥികളെ അദ്ദേഹം പുരസ്ക്കാരം നല്‍കി അനുമോദിച്ചു.വിദ്യര്‍ത്ഥികളുമായി സംവദിച്ച അദ്ദേഹം അവരുടെ സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി.പോലീസിന്‍ റ്റെ യും, എക്‌സൈസിന്‍റ്റെയും സഹകരണത്തോടെ സ്കൂളില്‍ ലഹരിക്കെതിരെ നിരന്തര ബോധവല്‍ക്കരണ ക്ലാസ്സുകളും, സെമിനാറുകളും ലഹരിക്കെതിരെയുള്ള കരുതല്‍ പദ്ധതിയുടെ ഭാഗമായി നടത്തും.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓമനാ വിജയന്‍ അദ്ധ്യക്ഷത വഹിച്ചു.