ആലത്തൂര്‍: കുനിശേരി മാടമ്പാറയിലെ വലിയ വിള വീട്ടില്‍ ഇലമുളച്ചി ചെടിപുത്തത് കൗതുകമായി. ബ്രയോഫയില്ലീ എന്നതാണ് ശാസ്ത്രീയ നാമം. ഈ ചെടി അപൂര്‍വമായി മാത്രമാണ് വീടുകളിലുള്ളത്. അവ പൂക്കുന്നതും അപൂര്‍വമാണ്.മാടമ്പാറയിലെ റിട്ടയേഡ് അധ്യാപിക അന്നത്തിന്റെ വീട്ടുവളപ്പിലാണ് ചെടി പൂത്തത്. തൃശൂരിലെ നഴ്സറിയില്‍നിന്ന് അലങ്കാര ചെടിയെന്ന നിലക്കാണ് വാങ്ങിയത്. അപ്പോള്‍ പ്രത്യേകതകളൊന്നും അറിയുമായിരുന്നില്ല. മൂന്നുവര്‍ഷം മുമ്പ് ഒരു ചെടിയാണ് നട്ടത്.
ഇപ്പോള്‍ പത്തോളം ഓളം ചെടികള്‍ കിളിര്‍ത്തു വന്നിട്ടുണ്ട്. ആദ്യംനട്ട ചെടിയാണ് പൂത്തിട്ടുള്ളത്.ഇലയില്‍നിന്ന് വേരു കിളിര്‍ത്ത് മണ്ണില്‍ മുട്ടിയാല്‍ അതില്‍നിന്ന് പുതിയ ചെടികളുണ്ടാകും എന്നതാണ്പ്രത്യേകത. മറ്റ് സസ്യങ്ങള്‍ക്കെല്ലാം വംശവര്ധയുണ്ടാകുന്നതിന് വിത്ത്, വേര്. തണ്ട് എന്നിവയില്‍നിന്നാണ് പ്രകൃതി കഴിവ് നല്കിയിട്ടുള്ളതെങ്കില് ഇലമുളച്ചി എന്ന ചെടിയുടെ വംശവര്‍ധന ഇലയില്‍ നിന്നാണ് എന്നതാണ് കൗതുകമാകുന്നത്. ഉറവിടം തെക്കേ ആഫ്രിക്കയിലെ മഡഗാസ്കറിലാണെന്നാണ് അറിയുന്നത്.