വടകര: ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവള്‍ വടകര കുരിയാടി ക്ഷേത്ര ദര്‍ശനത്തിനെത്തി. ബിജെപി ദേശീയ സെക്രട്ടറി മഹേന്ദ്രസിഗും ഒപ്പമുണ്ടായിരുന്നു. കുരിയാടി ക്ഷേത്ര ദര്‍ശനത്തിന് ശേഷം അതിന്റെ തെക്കും വടക്കുമായി സ്ഥിതി ചെയ്യുന്ന കുറുമ്പ ഭഗവതി ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. കോഴിക്കോട് ദേശീയ സമ്മേളനത്തിനെത്തിയതിനിടയിലാണ് കുരിയാടിയില്‍ വന്നത്.
അഖില ഭാരതീയ ജാഗരണ്‍ മഞ്ച് ദേശീയ സഹസയോജകും കുരിയാടി സ്വദേശിയുമായ പാണന്റവിട പ്രദീപുമായുള്ള സൗഹൃദമാണ് സന്ദര്‍ശനത്തിനു വഴിയൊരുക്കിയത്. വടകര നഗരസഭാ കൗണ്‍സിലര്‍മാരായ പുതിയപുരയില്‍ വ്യാസന്, പി.കെ. സിന്ധു, ചോറോട് പഞ്ചായത്തംഗം ശ്യാംരാജ് പാണന്റവിട, ബിജെപി നേതാക്കളായ മടപ്പള്ളി ശ്രീധരന്, സി.പി.ശ്രീധരന്, ഒ.ശ്രീധരന് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.