കൊച്ചി: മീ ടു ആരോപണത്തിന്റെ പശ്ചാത്തലത്തില് മലയാള സിനിമയിലെ നടിമാര് നേരിട്ട ലൈംഗീകാതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാന് നടി കുക്കു പരമേശ്വരന് വിളിച്ച യോഗത്തില് നടിമാരുടെ അനുഭവങ്ങള് പകര്ത്തിയ ഹാര്ഡ് ഡിസ്ക് സംബന്ധിച്ച് ഒരുവിഭാഗം നടിമാര് താരസംഘടനയായ അമ്മയില് പരാതി നല്കും.
ഹാര്ഡ് ഡിസ്ക് എവിടെയെന്ന് വ്യക്തമാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. മുഖ്യമന്ത്രിക്കടക്കം പരാതി നല്കാന് ഇരിക്കവേ നിയമോപദേശത്തിന്റെ പശ്ചാത്തലത്തിലാണ് സംഘനയില് മാത്രം പരാതി നല്കാന് ഒരുങ്ങുന്നത്.
2019ല് ആയിരുന്നു സംഭവം. അന്നത്തെ ജനറല് സെക്രട്ടറി ഇടവേള ബാബുവിന്റെ നിര്ദേശത്തെ തുടര്ന്നാണ് യോഗം വിളിച്ചതെന്നാണ് കുക്കു പരമേശ്വരന് പറഞ്ഞിരുന്നതെന്ന് യോഗത്തില് പങ്കെടുത്ത നടിമാര് വ്യക്തമാക്കിയിരുന്നു.