ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംഎല്‍എയുമായ സുരേഷ് കുറുപ്പ് മണ്ഡലത്തിലെ എല്‍ഡിഎഫ് കണ്‍വന്‍ഷനുകളിലും കുടുംബയോഗങ്ങളിലുമാണ് പങ്കെടുക്കുന്നത്. മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അദ്ദേഹത്തിന്റെ പോസ്റ്ററുകളും നിറഞ്ഞുകഴിഞ്ഞു. ഈ നന്മ ഇനിയും നമുക്ക് സ്വന്തം എന്ന വാചകങ്ങളോടു കൂടിയ ഫ്‌ളെക്‌സ് ബോര്‍ഡുകളാണു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്ത സാഹചര്യത്തില്‍ പ്രചാരണ പരിപാടികളൊന്നും ആരംഭിച്ചിട്ടില്ല. ഇവിടെയും ഇന്നു സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചേക്കും. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ എ.ജി. തങ്കപ്പനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മണ്ഡലത്തില്‍ ബിഡിജെഎസ് നിര്‍ണായക ശക്തിയാകുമെന്നാണു കരുതപ്പെടുന്നത്.