ചെങ്ങാലൂര്‍: കുറുമാലിപ്പുഴയോരത്ത് കുണ്ടുകടവില്‍ വീണ്ടും റോഡ് പുഴയിലേക്കിടിഞ്ഞു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാ യിരുന്നു സംഭവം. കഴിഞ്ഞ 11ന് രാത്രി ഇവിടെ റോഡ് ഇടിഞ്ഞിരുന്നു. അതേ ഭാഗത്തും തുടര്‍ന്നുള്ള ഭാഗങ്ങളിലുമാണ് വീണ്ടും റോഡ് ഇടിഞ്ഞത്. റോഡ് ഇടിഞ്ഞതോടെ കുണ്ടുകടവില്നിന്നും മനയ്ക്കലക്കടവ് എസ്.എന്‍. പുരത്തേക്കുള്ള ഗതാഗതം തടസപ്പെട്ടു. രണ്ടാഴ്ച മുമ്പ് റോഡ് പുഴയിലേക്ക് ഇടിഞ്ഞിട്ടും വീണ്ടും ഇടിയാതിരിക്കാന്‍ അധികൃതര്‍ മുന്‍കരുതലുകളൊന്നും തന്നെ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ തവണത്തെ റോഡിടിച്ചിലില്തന്നെ രണ്ടു വീട്ടുകാര്‍ക്ക് പുറത്തേക്ക് ഇറങ്ങാനുള്ള വഴി നഷ്ടപ്പെട്ടിരുന്നു. റോഡിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഇടിഞ്ഞതോടെ പുഴ വഴിമാറി ഒഴുകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.
കുറുമാലിപ്പുഴയോരത്ത് കുണ്ടുകടവില്‍ വീണ്ടും റോഡ് പുഴയിലേക്കിടിഞ്ഞു
