താന്‍ കൂടുതല്‍ പ്രതിഫലം വാങ്ങാറുണ്ടെന്നു തെന്നിന്ത്യന്‍ നടി തമന്ന. ആരാധകര്‍ക്ക് എന്റെ ഡാന്‍സ് നമ്പറുകള്‍ വളരെ ഇഷ്ടമാണെന്നാണ് തോന്നിയിട്ടുള്ളത്. ദക്ഷിണേ ന്ത്യയില്‍ ഉള്ളവര്‍ക്ക് മാത്രമാണ് നടിമാര്‍ ഇത്തരം പാട്ടുകളുടെ ഭാഗമാവുന്നത് അംഗീകരിക്കാന്‍ കഴിയാത്തത്. ഹിന്ദിയില്‍ അത്തരം പ്രശ്നങ്ങളൊന്നുമില്ല. ദീപിക, കത്രീന, കരീന എന്നിവര്‍ ഐറ്റം നമ്പറുകള്‍ ചെയ്യാറുണ്ടല്ലോ? അതിനായി ഞാന്‍ കൂടുതല്‍ പ്രതിഫലം വാങ്ങാറുമുണ്ട്- തമന്ന പറയുന്നു.
പ്രഭുദേവയ്ക്ക് ഒപ്പം അഭിനയിച്ച അഭിനേത്രി എന്ന ചിത്രത്തിന്റെ റിലീസിംഗിനായി കാത്തിരി ക്കുകയാണ് തമന്ന. മൂന്നു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം ഹൊറര്‍ കോമഡിയാണ്. ഡബിള്‍ റോളാണ് തമന്നയ്ക്ക് ചിത്രത്തില്‍. ബാഹുബലിയുടെ വിജയത്തിനു ശേഷം തിരക്കിലായ തമന്നയ്ക്ക് മൂന്നു ഭാഷകളിലുമായുള്ള ചിത്രീകരണം വളരെ കഷ്ടപ്പാടു നിറഞ്ഞതായിരുന്നു എന്നും പറയുന്നു. ഇതിനിടയില്‍ ജഗ്വാര്‍ എന്ന ചിത്രത്തില്‍ ഒരു സ്പെഷല്‍ സോംഗിന്റെ ചിത്രീകരണവും തമന്ന പൂര്‍ത്തിയാക്കിയിരുന്നു.