കൊല്ലം :തെങ്കാശിയില്‍നിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടുവന്ന ഒരു കിലോ കഞ്ചാവുമായി നാലുപേര്‍ പിടിയില്‍. ഇഞ്ചവിള സ്വദേശി അനില്‍ (32), പത്തനാപുരം സ്വദേശികളായ രാജ്കുമാര്‍, മനീഷ്, അയത്തില്‍ സ്വദേശി വിഷ്ണു എന്നിവരാണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ ആര്യങ്കാവ് ചെക്കുപോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയിലാണ് ബസ് യാത്രികരുടെ ഇടയില്‍നിന്നും കഞ്ചാവ് കടത്തുകാരെ പിടികൂടിയത്.
ചെറിയ പൊതികളിലാക്കിയ കഞ്ചാവ് അരക്കെട്ടിന് ചുറ്റും കെട്ടി മറച്ചനിലയിലാണ് നല്‍വര്‍ സംഘം. ഇവരെ പിടികൂടി വിശദമായി ചോദ്യം ചെയ്തതിനെതുടര്‍ന്ന് കൂടുതല്‍ വിവരങ്ങള്‍ എക്‌സൈസ് സംഘത്തിന് ലഭിച്ചു. തെങ്കാശി ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് പിടിയിലായവര്‍ എക്‌സൈസിനോട് പറഞ്ഞു. പൊടിയുണേ്ടായെന്നുള്ള രഹസ്യ കോഡ് ഉപയോഗിക്കുന്നവരെ സമീപിക്കുന്ന നിരവധി സംഘങ്ങള്‍ തെങ്കാശി ബസ് സ്റ്റാന്‍ഡ് പരിസരത്തുണ്ട്.പണം വാങ്ങിയശേഷം രഹസ്യസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയാണ് ആവശ്യക്കാര്‍ക്ക് കഞ്ചാവ് കൈമാറു ന്നതെന്നും പിടിയിലായവര്‍ പറഞ്ഞു .
കൊല്ലം എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ അനില്‍കുമാര്‍ എക്‌സൈസ് പുനലൂര്‍ സിഐ ഹരികുമാര്‍, ചെക്കുപോസ്റ്റ് സിഐ ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധന നടത്തിയത്. പിടിയിലായവരെ ഇന്ന് പുനലൂര്‍ കോടതിയില്‍ ഹാജരാക്കും.