കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കടത്തുന്നതിനിടെ യുവാവ് പിടിയില്‍

kkd-KSRTCതൊടുപുഴ: റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന കെ എസ് ആര്‍ ടി സി ബസ് മോഷ്ടിച്ചു കടത്തുന്നതിനിടെ യുവാവ് പിടിയില്‍. അരിക്കുഴ സ്വദേശി ദീപുവാണ് (20) പിടിയിലായത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കെ എസ് ആര്‍ ടി സി യുടെ താത്കാലിക ഡിപ്പോയില്‍ സ്ഥലസൗകര്യം ഇല്ലാത്തതിനാല്‍ റോഡരുകിലാണ് രാത്രിയില്‍ ബസുകള്‍ പാര്‍ക്കു ചെയ്യുന്നത്.

കാഞ്ഞിരമറ്റം ബൈപാസ് ജംഗ്ഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന ബസാണ് ദീപു മോഷ്ടിച്ചത്.ബസ് സ്റ്റാര്‍ട്ടാക്കി മൂവാറ്റുപുഴ റൂട്ടിലൂടെ പോകവെ വെങ്ങല്ലൂരില്‍ എത്തിയപ്പോള്‍ ഒരു കെഎസ്ആര്‍ടിസി ജീവനക്കാരന്റെ ശ്രദ്ധയില്‍പ്പെട്ടതാണ് സംഭവം അറിയാന്‍ ഇടയായത്.ഒരാള്‍ തനിയെ ബസുമായി പോകുന്നതില്‍ സംശയം തോന്നിയ ജീവനക്കാരന്‍ ബസിനെ ബൈക്കില്‍ പിന്തുടര്‍ന്ന് തടയുകയായിരുന്നു. തുടര്‍ന്ന് ഡിപ്പോയില്‍ വിവരം അറിയിക്കുകയും ഇവരുടെ പരാതിയെ തുടര്‍ന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കകയായിരുന്നു. മദ്യലഹരിയിലാണ് പ്രതിബസ് മോഷ്ടിച്ചതെന്ന് പോലീസ് പറയുന്നു.

Related posts