കെസിബിസി മദ്യവിരുദ്ധസമിതി പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു

pkd-kcbcവടക്കഞ്ചേരി: ബീവറേജസിന്റെ മദ്യവില്പനശാല ടൗണിലെ തിരക്കേറിയ റോഡില്‍ ആരംഭിക്കുന്നതിനെതിരെ കെസിബിസി മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ വിവിധസംഘടനകളുടെ സഹകരണത്തോടെ മദ്യവില്പനശാല തുടങ്ങുന്ന കെട്ടിടത്തിനു മുന്നില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. വാര്‍ഡ്‌മെമ്പറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ പാളയം പ്രദീപ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് അറക്കല്‍ അധ്യക്ഷതവഹിച്ചു.

കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എം.എസ്.അബ്ദുള്‍ ഖുദ്ദൂസ്, മദ്യവിരുദ്ധസമിതി രൂപതാസെക്രട്ടറി കുര്യന്‍ തോമസ്,കെസിവൈഎം ഫൊറോന പ്രസിഡന്റ് സബിന്‍മാത്യു,ജോബി ജോസഫ്, കത്തോലിക്കാ കോണ്‍ഗ്രസ് മേഖല ഓര്‍ഗനൈസേഷന്‍ ജോസ് വടക്കേക്കര എന്നിവര്‍ പ്രസംഗിച്ചു. രാജു നെടുമറ്റത്തില്‍, ജോസ് കാരിവള്ളി, അലി, അരവിന്ദാക്ഷന്‍, ജോര്‍ജ് മണ്ണാര്‍ക്കുടിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. മദ്യവില്പനശാല ടൗണില്‍തന്നെ തുടങ്ങുന്ന സ്ഥിതിവന്നാല്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.

Related posts