കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതി: ആറന്മുളയ്ക്ക് 5.77 കോടി

KNR-RUPEESപത്തനംതിട്ട: കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയില്‍പെടുത്തി പദ്മനാഭസ്വാമി ക്ഷേത്രം, ആറന്മുള, ശബരിമല തീര്‍ഥാടനപാതയ്ക്ക് 92 കോടി രൂപ അനുവദിച്ചു. ആറന്മുളയ്ക്ക് 5.77 കോടി രൂപ ലഭിക്കും. സ്‌നാനഘട്ട നിര്‍മ്മാണം, ടോയ്‌ലറ്റ് ബ്ലോക്ക് നിര്‍മാണം,സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഭിത്തി നിര്‍മാണം, ഗാലറിയുടെ മേല്‍ക്കൂര നിര്‍മാണം, വള്ളസദ്യ നടത്താന്‍ ഊട്ടുപുര, കുടിവെള്ള പദ്ധതി, തിരുവോണത്തോണി സൂക്ഷിക്കാനുള്ള കെട്ടിടനിര്‍മാണം, സൗരോര്‍ജ് സ്ര്ടീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ ഇനങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് പദ്ധതി തയാറാക്കേണ്ടത്. സംസ്ഥാനടൂറിസം വകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തും. ടൂറിസം സെക്രട്ടറി നോഡല്‍ ഓഫീസറായിരിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന നിരീക്ഷമസമിതിയുടെ അധ്യക്ഷനും ടൂറിസം സെക്രട്ടറി ആയിരിക്കും. സ്വകാര്യ വ്യക്തികളുടെയും ട്രസ്റ്റുകളുടെയും സ്ഥലത്ത് ഒരുവിധ നിര്‍മാണപ്രവര്‍ത്തനങ്ങളും പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 73 കോടിയോളം രൂപ പദ്മനാഭസ്വാമിക്ഷേത്രത്തിനും ബാക്കി തുക ശബരിമലയ്ക്കും ആറന്മുളയ്ക്കുമാണ് നീക്കിവച്ചിട്ടുള്ളത്. പിഡബ്ല്യുഡിയുടെ വ്യവസ്ഥകള്‍ക്കനുസൃതമായി ടെന്‍ഡര്‍ ക്ഷണിക്കുകയും നിര്‍മാണപ്രവ്രര്‍ത്തനങ്ങല്‍ നടത്തുകയും വേണം. ആറു മാസത്തിനകം നിര്‍മാണം പ്രവര്‍ത്തനങ്ങള്‍ ടൂറിസം വകുപ്പ് ആരംഭിക്കുമെന്ന് എംഎല്‍എ അറിയിച്ചു.

Related posts