നാദാപുരം: നാളീകേര കൃഷി സംരക്ഷിക്കുന്നതിന് നാദാപുരം മണ്ഡലത്തില്‍ വിവിധ മലയോര മേഖലകളില്‍ കര്‍ഷകര്‍ക്ക്്് താങ്ങായി കൃഷി മന്ത്രിയെത്തി.വേനല്‍ ചൂടിലും രോഗ ബാധയിലും തെങ്ങുകള്‍ നശിച്ച കര്‍ഷകരില്‍ നിന്നും നിവേദനങ്ങള്‍ സ്വീകരിച്ച മന്ത്രി കേര കര്‍ഷകരെ സര്‍ക്കാര്‍ കൈവിടില്ലെന്നും നാലീകേര സംരക്ഷണത്തിന് ബൃഹത്് പദ്ധതികള്‍ ആവിഷ്ക്കരിക്കുകയാണെന്നും പ്രഖ്യാപിച്ചുസെക്രട്ടറിയേറ്റില് നിന്നുള്ള ഉന്നത തല സംഘവും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ജില്ലയ്ക്ക് അനുവധിച്ച നാളീകേര വികസന പാര്‍ക്ക് കിഴക്കന്‍ മലയോരത്ത് തന്നെ സ്ഥാപിക്കുമെന്നും ഇതിനായിഗ്രാമ പഞ്ചായത്തുകള്‍ സ്ഥലം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.
മലയോരത്ത് തെങ്ങുകള്‍ കൂട്ടത്തോടെ നശിച്ചത്് വേനല്‍ ചൂട് കൊണ്ട്്് മാത്രമല്ല മണ്ണില്‍ മഗ്നീഷ്യത്തിന്റെ കുറവ് കൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭവനുകള്‍ വഴിയും നാളീകേരം സംഭരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. തെങ്ങുകള്‍ നശിച്ച കര്ഷകന് തെങ്ങുകള്‍ വെട്ടി മാറ്റാന്‍ സാമ്പത്തിക സഹായം ലഭ്യമാക്കും.നിലവില്‍ 190964 അപേക്ഷകളാണ് കെട്ടികിടക്കുന്നത്.നാളീകേരം സംഭരിച്ച വകയില്‍ 60 കോടി രൂപയാണ് സര്‍ക്കാര്‍ കുടിശ്ശികയായിട്ടുള്ളത്.ഇതില്‍ 15 കോടി നല്കി കഴിഞ്ഞിട്ടുണ്ട് 18 കോടി രൂപ ഓണത്തോടെ കൊടുത്ത് തീര്‍ക്കും. ഫണ്ട്്് ലഭ്യമായാല്‍ ബാക്കികുടി ഉടന്‍ കൊടുത്ത് തീര്‍ക്കും.
നിലവില്‍ കേരഫെഡ് ശേഖരിക്കുന്ന കൊപ്ര ഉണക്കാന്‍ ഡ്രയര്‍ സംവിധാനം ഇല്ല വാടകയ്ക്ക് ഡ്രയര്‍ എടുത്ത് പ്രശ്നപരിഹാരം കാണും. നാല് വര്‍ഷമായി നാഫെഡുമായി ബന്ധം ഇല്ല. നാഫെഡിന് കൊപ്ര ശേഖരിക്കാന്‍ താല്പര്യം ഉണ്ട്. സര്‍ക്കാര്‍ വിലയ്ക്ക് തേങ്ങ സംഭരിക്കാന്‍ ഇവര്‍ക്ക് താല്പര്യം ഉണ്ട്. 28 രൂപയെങ്കിലും തേങ്ങയ്ക്ക് ലഭിക്കാന്‍ വേണ്ട നടപടികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാഫെഡുമായി അടുത്ത ആഴ്ച ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തും.
നിര്‍ജീവമായി കിടക്കുന്ന നാളീകേര വികസന കോര്പറേഷന് ആവശ്യമായ സാമ്പത്തിക സഹായം ലഭ്യമാക്കി പുനരുജ്ജീവിപ്പിക്കും. കൃഷിഭവനുകള്‍ വഴി സംഭരിക്കുന്ന നാളീകേരത്തിന്റെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും. മായമില്ലാത്ത വെളിച്ചെണ്ണ മാര്‍ക്കറ്റിലിറക്കി അഭ്യന്തര വിപണി പിടിച്ച് കര്‍ഷകനെ സഹായിക്കാന്‍ നടപടികള്‍ സ്വീകരിക്കും. ഇ.കെ. വിജയന് എംഎല്‍എ, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി, കൃഷി ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍, പെഴ്സണല്‍ സെക്രട്ടറി കെ.നിസാര്‍ കുനിയില്‍, കാര്‍ഷിക സര്‍വകലാശാല വിദഗ്ധരായ ഡോ. സുരേഷ് കുമാര്‍, ഡോ. അനിത ചെറിയാന്, ഡോ. ഹസീന ഭാസ്ക്കര്‍ എന്നിവരും ജന പ്രതിനിധികളും യോഗത്തില്‍ സന്നിഹിതരായിരുന്നു.