ചവറ: കേരളത്തിന്റെ ന്യൂ ജനറേഷന്‍ മന്ത്രിയാണ് ഷിബുബേബിജോണെന്ന് യൂത്ത് കോണ്‍. സംസ്ഥാന ജനറല്‍ സെക്രട്ടറി ചാണ്ടി ഉമ്മന്‍. കേരള ചരിത്രത്തില്‍ നാളിതുവരെയില്ലാത്ത വികസന മുന്നേറ്റമാണ് ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ കാഴ്ച വച്ചത്.വികസനവും കരുതലും എന്ന മുദ്രവാക്യം യാഥാര്‍ഥ്യമാക്കി നിരവധി സംരംഭങ്ങള്‍ ഷിബു ബേബിജോണ്‍ ചവറ മണ്ഡലത്തില്‍ നടപ്പിലാക്കിയെ ന്നും അദ്ദേഹം പറഞ്ഞു. തേവലക്കര പഞ്ചായത്തിലെ യുഡി വൈഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് കോണ്‍ഗ്രസ് തേവലക്കര മണ്ഡലം പ്രസിഡന്റ് രാജേഷ് അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ജര്‍മിയാസ്, ആര്‍വൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ. സി. പി. സുധിഷ് കുമാര്‍, സന്തോഷ് തുപ്പാശേരി, ഹിഷാം സംസം, പുലത്തറ നൗഷാദ്, പൊന്മന നിശാന്ത്, ഷൈലേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.