ലോകസഭാ തെരഞ്ഞെടുപ്പ്;  മുന്നണി സ്ഥാനാർഥികൾ വിജയപ്രതീക്ഷയിൽ

കൊല്ലം: ലോകസഭാ തെരഞ്ഞെടുപ്പിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെ യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികളും മുന്നണികളും വിജയപ്രതീക്ഷയിൽ. കൊ​ല്ല​ത്ത് ജ​ന​മ​ന​സു​ക​ൾ കീ​ഴ​ട​ക്കി ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ ബ​ഹു​ദൂ​രം മു​ന്നി​ലെന്ന് നേതാക്കളും പ്രവർത്തകരുംഅവകാശപ്പെടുന്നു. ഏ​റ്റ​വും ജ​ന​കീ​യ​നാ​യ എംപി എ​ന്ന് സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക-​രാ​ഷ്ട്രീ​യ​രം​ഗ​ത്തെ പ്ര​മു​ഖ​ർ വി​ശേ​ഷി​പ്പി​ച്ച എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് മ​ണ്ഡ​ല​ത്തി​ലു​ട​നീ​ളം വ​ൻ​വ​ര​വേ​ൽ​പ്പാ​ണ് ജ​ന​ങ്ങ​ൾ ന​ൽ​കി​യ​ത്.

ക​ശു​വ​ണ്ടി, തോ​ട്ടം, മ​ത്സ്യ, ക​യ​ർ, കാ​ർ​ഷി​ക മേ​ക​ല​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളും കൃ​ഷി​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രു​മു​ൾ​പ്പെ​ടെ എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള​വ​ർ പ്രേ​മ​ച​ന്ദ്ര​നൊ​പ്പം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന​താ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ച​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞത്.

കൊ​ല്ലം ബൈ​പ്പാ​സ് പൂ​ർ​ത്തീ​ക​ര​ണം, പു​ന​ലൂ​ർ-​ചെ​ങ്കോ​ട്ട ഗേ​ജ്മാ​റ്റം പൂ​ർ​ത്തി​യാ​ക്കി ട്രെ​യി​ൻ സ​ർ​വീ​സ് തു​ട​ങ്ങി​യ​ത്, കൊ​ല്ലം റെ​യി​ൽ​വേ സ്റ്റേ​ഷ​ന് ര​ണ്ടാം പ്ര​വേ​ശ​ന​ക​വാ​ടം, പാ​രി​പ്പ​ള്ളി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് അം​ഗീ​കാ​രം, ആ​ശ്രാ​മം ഇഎ​സ്ഐ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ആ​ശു​പ​ത്രി​യു​ടെ വി​ക​സ​നം, കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​നു ബ​ഹു​നി​ല കെ​ട്ടി​ട​സ​മ​പു​ച്ച​യം തു​ട​ങ്ങി എ​ണ്ണി​യാ​ലൊ​ടു​ങ്ങാ​ത്ത വി​ക​സ​ന​നേ​ട്ട​ങ്ങ​ളു​മാ​യാ​ണ് ഇ​ക്കു​റി പ്രേ​മ​ച​ന്ദ്ര​ൻ ജ​ന​ങ്ങ​ളെ സ​മീ​പി​ച്ച​ത്. ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച ഓ​രോ ആ​വ​ശ്യ​ങ്ങ​ളും ക​ണ്ട​റി​ഞ്ഞ് നി​റ​വേ​റ്റി​യ​താ​ണ് ഇ​ത്ര​യും വ​ലി​യ സ്വീ​കാ​ര്യ​ത​യ്ക്കമെന്നും നേതാക്കൾ പറഞ്ഞു.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ.​എ​ൻ. ബാ​ല​ഗോ​പാൽ ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കുമെന്ന പ്രതീക്ഷയിലാണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പോ​ലെ ഏ​ഴു അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ലും എ​ൽ​ഡി​എ​ഫി​ന് ജ​ന​ങ്ങ​ൾ ഭൂ​രി​പ​ക്ഷം ന​ൽ​കുമെന്നാണ് കരുതുന്നത്. കേ​ന്ദ്ര​ത്തി​ലെ ജ​ന​വി​രു​ദ്ധ മോ​ദി സ​ർ​ക്കാ​രി​ന്‍റേ​യും സം​സ്ഥാ​ന​ത്തെ ജ​ന​പ​ക്ഷ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റേ​യും കോ​ൺ​ഗ്ര​സ് ന​യി​ച്ച മു​ൻ ഭ​ര​ണ​ങ്ങ​ളു​ടെ​യും അ​നു​ഭ​ങ്ങ​ളി​ൽ നി​ന്നും വോ​ട്ട​ർ​മാ​ർ തീ​രു​മാ​നം എ​ടു​ക്കും. അ​തു​കൊ​ണ്ട് ത​ന്നെ ഇ​വി​ടു​ത്തെ ജ​ന​വി​കാ​രം എ​ൽ​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണെന്ന് കരുതുന്നു.

ക​ശു​വ​ണ്ടി ഉ​ൾ​പ്പ​ടെ​യു​ള്ള വ്യ​വ​സാ​യ​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നും സാ​മൂ​ഹ്യ ക്ഷേ​മ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​നും വ​ർ​ഗീ​യ​ത​യെ ചെ​റു​ക്ക​നും എ​ൽ​ഡി​എ​ഫി​ന്‍റെ വി​ജ​യം അ​നി​വാ​ര്യ​മാ​ണെന്ന് വിലയിരുത്തുന്നു. മ​ത നി​ര​പേ​ക്ഷ ഇ​ന്ത്യ​യു​ടെ നി​ല​നി​ൽ​പി​ന് തീ​വ്ര ഹി​ന്ദു​ത്വ ന​യ​വും ന​ട​പ​ടി​ക​ളും ന​ട​പ്പാ​ക്കു​ന്ന ആ​ർ​എ​സ്എ​സ് ന​യി​ക്കു​ന്ന ബി​ജെ​പി തോ​ൽ​ക്ക​ണം.

അ​തി​നൊ​പ്പം കേ​ന്ദ്ര​ത്തി​ൽ മ​ത നി​ര​പേ​ക്ഷ ജ​ന​പ​ക്ഷ സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ര​ണം . അ​തി​ന് ഇ​ട​തു​പ​ക്ഷ ശ​ക്തി പാ​ർ​ല​മെ​ന്‍റി​ൽ വ​ർ​ധി​പ്പി​ക്കേണ്ടതാണെന്നും നേതാക്കൾ പറയുന്നു.പ​രാ​ജ​യ​ത്തി​ന്‍റെ ഭീ​തി​യി​ൽ ക​ള്ള​ക്ക​ഥ​ക​ൾ പ്ര​ച​രി​പ്പി​ക്കു​യും ജ​ന​ങ്ങ​ളി​ൽ ആ​ശ​യ​കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ക​യും പു​ക​മ​റ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് യു​ഡി​എ​ഫ്. വ്യ​ക്തി ശു​ദ്ധി​യി​ലും പാ​ർ​ല​മെ​ന്‍റ​റി മി​ക​വി​ലും താ​ര​ത​മ്യ​മി​ല്ലാ​ത്ത ബാ​ല​ഗോ​പാ​ലി​ന്‍റെ വി​ജ​യം ഈ ​രാ​ഷ്ട്രീ​യ​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

മോ​ദി​സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് അ​നു​കൂ​ല​മാ​യി കൊ​ല്ല​ത്തെ വോ​ട്ട​ര്‍​മാ​ര്‍ വി​ധി​യെ​ഴു​തു​മെ​ന്ന് എ​ൻ​ഡി​എ ചെ​യ​ർ​മാ​ൻ ജി ​ഗോ​പി​നാ​ഥ് ക​ൺ​വീ​ന​ർ കെ.​സോ​മ​രാ​ജ​ൻ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു..മ​ണ്ഡ​ല​ത്തി​ല്‍ ത​ങ്ങ​ൾ​ക്ക് വ​ലി​യ മു​ന്നേ​റ്റ​മു​ണ്ടാ​കും എ​ന്നാ​ണ് എ​ന്‍​ഡി​എ​യു​ടെ വി​ല​യി​രു​ത്ത​ല്‍. പ്ര​ച​ര​ണ​രം​ഗ​ത്ത് എ​ന്‍​ഡി​എ​യ്ക്കും സ്ഥാ​നാ​ര്‍​ഥി​ക്കു​മെ​തി​രെ ഇ​ട​തു​വ​ല​തു​മു​ന്ന​ണി​ക​ള്‍ ഉ​യ​ര്‍​ത്തി​യ അ​പ​വാ​ദ​പ്ര​ച​ര​ണ​ത്തി​ന് ജ​ന​ങ്ങ​ള്‍ മ​റു​പ​ടി ന​ല്‍​കും.

മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് ക​ണ്ടും തൊ​ട്ടും അ​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്. ​മോ​ദി​സ​ര്‍​ക്കാ​രി​ന്‍റെ വി​ക​സ​ന ജ​ന​ക്ഷേ​മ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍. അ​വ​രു​ടെ ക​ണ്‍​മു​ന്നി​ലു​ണ്ട് അ​തെ​ല്ലാം.ദു​ര​ന്ത​ത്തി​ലും ദു​രി​ത​ത്തി​ലും ജ​ന​ങ്ങ​ള്‍​ക്ക് ത​ലോ​ട​ലും താ​ങ്ങു​മാ​യി എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​നി​ധി​യാ​യാ​ണ് കെ.​വി. സാ​ബു രം​ഗ​ത്തു​ള്ള​തെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക​റി​യാം. അ​വ​രു​ടെ പി​ന്തു​ണ എ​ന്‍​ഡി​എ​യ്‌​ക്കൊ​പ്പ​മാ​ണെന്നും അ​വ​ർ പ​റ​ഞ്ഞു.

Related posts