കേസ് ഒത്തുതീര്‍പ്പാക്കാന്‍ സമ്മര്‍ദം; കൂട്ടമാനഭംഗത്തിനിരയായ യുവതി ജീവനൊടുക്കി; മൃതദേഹത്തിനു സമീപത്തുനിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു

rapeന്യൂഡല്‍ഹി: കൂട്ടമാനഭംഗത്തിനിരയായ യുവതി ജീവനൊടുക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹര്‍ഷ് വിഹാര്‍ സ്വദേശിയായ 22കാരിയാണ് തിങ്കളാഴ്ച ജീവനൊടുക്കിയത്. മേയില്‍ ഡല്‍ഹി സ്വദേശിയായ യുവാവും സുഹൃത്തും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കിയെന്നു കാട്ടി പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി വീട്ടിലെത്തിച്ച ശേഷം യുവാവും ഇയാളുടെ സുഹൃത്തും ചേര്‍ന്ന് മാനഭംഗപ്പെടുത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്.

അന്വേഷണം നടത്തിയ പോലീസ് രണ്്ടു പേരെ അറസ്റ്റ് ചെയ്തു. ഇവര്‍ ജുഡീഷല്‍ കസ്റ്റഡിയിലാണ്. പെണ്‍കുട്ടിയുടെ മൃതദേഹത്തിനു സമീപത്തുനിന്ന് പോലീസ് ആത്മഹത്യാ കുറിപ്പ് കണെ്്ടടുത്തു. കോടതിക്കു പുറത്തുവച്ച് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കുടുംബത്തിന്റെമേല്‍ സമ്മര്‍ദമുണെ്്ടന്ന് ആത്മഹത്യാ കുറിപ്പില്‍ പെണ്‍കുട്ടി എഴുതിയിട്ടുണ്്ട്.

Related posts