ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. സബ്സിഡി കഴിഞ്ഞുള്ള (12 എണ്ണത്തിനു ശേഷം) പാചകവാതക സിലിണ്ടിന് 18 രൂപയുടെ വര്‍ധനവാണ് വരുത്തിയത്. വാണിജ്യ ആവശ്യങ്ങള്ക്കുള് സിലിണ്ടറിന് 20 രൂപയുടെ വര്‍ധനവും വരുത്തിയിട്ടുണ്ട്. ശനിയാഴ്ച പെട്രോളിന് 1.06 രൂപയും ഡീസലിന് 2.94 രൂപയും വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ പിന്നാലെയാണ് പാചകവാതകത്തിന്റെ വിലയും വര്‍ധിപ്പിച്ചത്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതിനെത്തുടര്‍ന്നാണ് പാചകവാതകമടക്കമുള്ളതിന്റെ വില വര്‍ധനവെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം.
കൈപൊള്ളും! പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി; 18 രൂപയുടെ വര്‍ധനവ്; വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 20 രൂപ കൂടി
