നേ​മ​ത്ത് വാ​ന​ര​പ്പ​ട: കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ട്ടു​വ​ള​പ്പി​ലും ക​യ​റി കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാകുന്നു


നേ​മം: ന​ഗ​ര​സ​ഭ​യു​ടെ എ​സ്റ്റേ​റ്റ്, നേ​മം വാ​ർ​ഡു​ക​ളി​ൽ വാ​ന​ര​പ്പ​ട​യു​ടെ ശ​ല്ല്യം നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. മു​ക്കു​ന്നി​മ​ല​യു​ടെ താ​ഴ്വാ​ര​ങ്ങ​ളി​ൽ സ്വൈ​ര​വി​ഹ​രം ന​ട​ത്തി​യി​രു​ന്ന​വ ന​ഗ​ര​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ നി​ര​വ​ധി കൂ​ടും​ബ​ങ്ങ​ളാ​ണ് ബു​ദ്ധി​മു​ട്ടു​ന്ന​ത്.​

കൃ​ഷി​യി​ട​ങ്ങ​ളി​ലും വീ​ട്ടു​വ​ള​പ്പി​ലും ക​യ​റി കൃ​ഷി​ന​ശി​പ്പി​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മു​ക്കു​ന്നി​മ​ല​യി​ലും സ​മീ​പ​ദേ​ശ​ങ്ങ​ളി​ൽ നി​ന്നം നൂ​റു​ക​ണ​ക്കി​ന് വാ​ന​ര​ന്മാ​രെ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി വ​ന​ത്തി​ലേ​ക്ക് തു​റ​ന്നു​വി​ട്ടെ​ങ്കി​ലും ഇ​പ്പോ​ഴും കു​ര​ങ്ങ് ശ​ല്ല​യ​മു​ണ്ടെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ജം​ഗ്ഷ​ൻ, സ​ത്യ​ൻ ന​ഗ​ർ, ച​വി​ണി​ച്ചി​വി​ള, കോ​ലി​യ​ക്കോ​ട്, പ്ലാ​ങ്കാ​ല​മു​ക്ക്, കു​ന്നു​കാ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​വ​യു​ടെ ശ​ല്ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്.

​വ്യ​വ​സാ​യ എ​സ്റ്റേ​റ്റി​ലെ അ​ഞ്ഞു കി​ട​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ലും നി​സ്റ്റ് വ​ള​പ്പി​ലെ വാ​ന​ര​ന്മാ​ർ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന​ത്. വാ​ന​ര ശ​ല്ല്യം രു​ക്ഷ​മാ​യ​തോ​ടെ അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment