കൊടുവായൂര്‍: കൊടുവായൂര്‍ ബസ്സ്റ്റാന്‍ഡും പരിസരപ്രദേശങ്ങളും മാലിന്യക്കൂമ്പാരമായി. നിയമങ്ങള്‍ കാറ്റില്‍പറത്തിയുള്ള ഇത്തരം പ്രവൃത്തിമൂലം ആര്‍ക്കും ഉപകാരപ്പെടാത്ത സ്ഥിതിയിലാണ് ബസ് സ്റ്റാന്‍ഡ്. ഇതിനു പുറമേ മാലിന്യംമൂലം പ്രദേശത്ത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു.മഴ ശക്തമായതോടെ മാലിന്യം ചീഞ്ഞളിഞ്ഞുണ്ടാകുന്ന ദുര്‍ഗന്ധവും സഹിച്ച് ഇതില്‍ ചവിട്ടിവേണം യാത്രക്കാര്‍ പോകേണ്ടത്.
മാലിന്യസംസ്കരണത്തിനും നിയമം കര്‍ശനമായി നടപ്പാക്കാനും അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. മാലിന്യനിക്ഷേപിക്കുന്നതുമൂലം പ്രദേശത്ത് പനിയും വയറിളക്കവും വ്യാപകമാണ്.ജനങ്ങളുടെ സഹകരണത്തോടെ എത്രയുംവേഗം അധികൃതര്‍ മാലിന്യനിര്‍മാര്‍ജനത്തിനു മുന്‍കൈയെടുക്കണമെന്ന ആവശ്യം ശക്തമാണ്.