കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം നടത്താനുതകും വിധം സംഘടനാ സംവിധാനത്തിലെ പാളിച്ചകള്‍ പരിഹരിക്കുന്നതിന് പ്രഥമപരിഗണന നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.എഴുകോണില്ബൂത്ത്പ്രസിഡന്റുമാരുടെ കണ്‍വെന്‍ഷനില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.വികസനപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യ പ്രവര്ത്തനങ്ങള്ക്കുംഒരേപോലെ പ്രാധാന്യം നല്കിയ ഉമ്മന്ചാണ്ടിസര്ക്കാരിന്സാധാരണക്കാരന്റെപിന്തുണയുണ്ട്. തിരഞ്ഞെടുപ്പ് വിജയത്തിന് പഴുതുകളടച്ച സംഘടനാ സംവിധാനംഅനിവാര്യമാണെന്നുംസുരേഷ്പറഞ്ഞു.
കെപിസിസി ഭാരവാഹികളായ അഡ്വ.എ.ഷാനവാസ്ഖാന്,ജി.രതികുമാര്‍,ഡിസിസിഭാരവാഹികളായഅഡ്വ.പി.ജര്‍മിയാസ്,എഴുകോണ്‍ സന്തോഷ്, ,ബി.രാജേന്ദ്രന്‍നായര്‍, നടുക്കുന്നില്‍ വിജയന് , ആദിക്കാട് മധു, എസ്.വിപിനചന്ദ്രന്‍,കൃഷ്ണന്കുട്ടിനായര് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാനസെക്രട്ടറിഅഡ്വ.സവിന്‍സത്യന്‍,കെ.മധുലാല്‍,രതീഷ്കിളിത്തട്ടില്,തുടങ്ങിയവര്‍ പ്രസംഗിച്ചു.