കൊവാലന്‍ ഇണയെ കണ്ടെത്തുന്നത് പ്രത്യേക ശബ്ദത്തില്‍; സോഷ്യല്‍ മീഡിയായില്‍ ശബ്ദം വൈറലാകുന്നു

koalaമൃഗങ്ങള്‍ ഇണകളെ ആകര്‍ഷിക്കുന്നതിനായി പല തരത്തിലുള്ള വിദ്യകളും പ്രയോഗിക്കാറുണ്ട്. മയിലുകള്‍ പീലിവിടര്‍ത്തിയാടിയും, കുയിലുകള്‍ ഈണത്തില്‍ പാട്ടുപാടിയുമൊക്കെയാണ് ഇണകളെ ആകര്‍ഷിക്കുന്നത്. ആസ്‌ട്രേലിയായിലെ സിഡ്‌നി ഫെതര്‍ഡാല്‍ വന്യജീവി സങ്കേതത്തില്‍ കൊവാല തന്റെ ഇണയെ ആകര്‍ഷിക്കാനായി പ്രത്യേക തരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യമീഡിയായില്‍ വൈറലായിരിക്കുകയാണ്.

പാര്‍ക്കിലെ കൂട്ടിലടയ്ക്കപ്പെട്ട റോബന്‍ എന്ന കൊവാലയാണ് ഇണ ചേരുന്നതിനായി കൂടിനുള്ളില്‍ കിടന്നു പ്രത്യേക തരത്തിലുള്ള ശബ്ദം പുറപ്പെടുവിച്ചത്. കൂടിനുള്ളിലെ മരത്തില്‍ കയറിയിരുന്നു മുകളിലേക്കു നോക്കിയാണ് ഇവന്റെ പ്രകടനം. റോബന്റെ ഈ പ്രയത്‌നം വിജയിച്ചുവെന്നു പാര്‍ക്കിലെ സൂക്ഷിപ്പിക്കാരാനായ ഇവറ്റ് പറയുന്നു. റോബന്റെ കരച്ചില്‍ കേട്ടു തിരിച്ചറിഞ്ഞ പാര്‍ക്കിലെ മറ്റു പെണ്‍കോവാലകള്‍ തിരിച്ചും കരയാറുണ്ടെന്നും ഒരോ വര്‍ഷം ഒരോ കാമുകിമാരെ റോബനു ലഭിച്ചിരുന്നുവെന്നും  ഇവറ്റ് പറയുന്നു. നാലു വയസു പ്രായമുള്ള റോബനു നാലു കുട്ടികളും ഉണ്ട്.

ഫെതര്‍ഡാല്‍ വന്യജീവി സങ്കേതത്തില്‍ നാലു കുട്ടി കൊവാലകള്‍ ഉള്‍പ്പെടെ 37 കൊവാലകള്‍ ഉണ്ട്.

Related posts