കോടതിയും സുശീലിനെ കൈവെടിഞ്ഞു

sp-susheelന്യൂഡല്‍ഹി: ഒളിമ്പിക് ബെര്‍ത്ത് നിഷേധിച്ച പശ്ചാത്തലത്തില്‍ ഹൈക്കോടതിയെ സമീപിച്ച ഗുസ്തി താരം സുശീല്‍ കുമാറിനു തിരിച്ചടി. 74 കിലോ ഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യന്‍ റെസ്‌ലിംഗ് ഫെഡറേഷന്‍ അയയ്ക്കാന്‍ തീരുമാനിച്ച നര്‍സിംഗ് യാദവിനും തനിക്കും ട്രയല്‍സ് നടത്തണമെന്നാവശ്യപ്പെട്ടാണു രണ്ടു തവണ ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ സുശീല്‍കുമാര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, ഈ വിഷയത്തില്‍ ഇടപെടാനാകില്ലെന്നു കോടതി അറിയിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് സുശീല്‍ കുമാര്‍ റെസ്‌ലിംഗ് ഫെഡറേഷനുമായി വീണ്ടും ചര്‍ച്ച നടത്തും. സുശീലിന്റെ അഭ്യര്‍ഥന മാനിച്ച് ട്രയല്‍ നടത്തണമെന്ന് ഫെഡറേഷനിലെ ചിലര്‍ക്ക് അഭിപ്രായമുണെ്ടന്നു റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ഭൂരിഭാഗം അംഗങ്ങളും ഇതിനെ എതിര്‍ക്കുന്നു. ഫെഡറേഷന്റെ തീരുമാനം പ്രസിഡന്റ് തന്നെ ഇന്ന് സുശീലിനെ അറിയിക്കും.

റെസലിംഗ് ഫെഡറേഷന്‍ പ്രസിഡന്റ് ബ്രജ് ഭൂഷണ്‍ ശരണ്‍ സിംഗ്, സുശീല്‍കുമാറുമായി ഇന്നു ചര്‍ച്ചനടത്തുന്നുണ്ട്. ഇക്കാര്യം കാണിച്ച് പ്രധാനമന്ത്രിക്കു വരെ സുശീല്‍ കത്തെഴുതിയിരുന്നു. വിഷയത്തില്‍ ഇടപെടാനാവില്ലെന്ന് കായികമന്ത്രി സര്‍ബാനന്ദ സോണോവാള്‍ അറിയിച്ചതോടെയാണ് കോടതിയെ സമീപിക്കാന്‍ സുശീല്‍ തീരുമാനിച്ചത്. ലാസ് വേഗസില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ സുശീല്‍ നേടിയ വെങ്കലമാണ് 74 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യക്ക് ഒളിമ്പിക് ബെര്‍ത്ത് നേടിക്കൊടുത്തത്. യോഗ്യത നേടിയശേഷം പരിക്കായിരുന്നു സുശീലിന്റെ പ്രശ്‌നം. ഇക്കാലയളവില്‍ നടന്ന ട്രയല്‍സിലൊന്നും പരിക്കിനെത്തുടര്‍ന്ന് സുശീലിനു പങ്കെടുക്കാനായില്ല.

Related posts