പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ-കോട്ടയ്ക്കല്‍ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുമെന്ന ഗതാഗതമന്ത്രിയുടെ പ്രഖ്യാപനത്തില്‍ നാട്ടുകാര്‍ ആഹഌദത്തില്‍. പുഴക്കാട്ടിരി പടപ്പറമ്പ്, ചട്ടിപറമ്പ്, പറങ്കിമൂച്ചിക്കല്‍ തുടങ്ങിയ നിരവധി ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന സര്‍വീസ് പ്രദേശവാസികള്‍ക്ക് ആശ്വാസമാണ്. എംഇഎസ് മെഡിക്കല്‍ കോളജ്, അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷന്, കോട്ടക്കല്‍ ആര്യവൈദ്യശാല തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന ജനങ്ങള്‍ക്ക് ഇത് ഏറെ ഉപകാരപ്പെടും.
പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്നു 50ലധികം സര്‍വീസുകള്‍ ദിനംപ്രതി ഓടുന്നുണ്ടെങ്കിലും ഈ റൂട്ടിലൂടെ ഒരു സര്‍വീസ് പോലും ഇല്ലാത്തതില്‍ ജനങ്ങള്‍ പ്രതിഷേധിച്ചിരുന്നു. മലപ്പുറം, പെരിന്തല്‍മണ്ണ ഡിപ്പോകളില്‍ നിന്നു രണ്ടു ബസ് വീതമെങ്കിലും സര്‍വീസ് നടത്തിയാല്‍ ഈ റൂട്ടിലെ ഗതാഗതപ്രശ്നത്തിനു ഒരളവുവരെ പരിഹാരമാകും.